ഇടുക്കി: തോക്കുപാറായിൽ പത്ത് വയസ്സുകാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തോക്കുപാറ ഈട്ടിക്കൽ അനൂപ് – ജോൽസി ദമ്പതികളുടെ മകൻ ആഡ്ബിൻ ആണ് മരിച്ചത്. വീടിനുള്ളിൽ തൂങ്ങിയ നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. അടിമാലി വിശ്വ ദീപ്തി പബ്ലിക് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് ആഡ്ബിൻ.
സംഭവത്തെ തുടർന്ന് വെള്ളത്തൂവൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം തുടർ നടപടികൾക്കായി അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കുട്ടിയുടെ മരണകാരണം സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.





