പത്ത് ദിവസത്തെ അടച്ചിടൽ അവസാനിക്കുന്നു; ആലുവ പഴയപാലം വ്യാഴാഴ്ച തുറക്കും! ഗതാഗതക്കുരുക്കിന് ആശ്വാസം

പണികൾ നിശ്ചയിച്ചതിലും രണ്ടുദിവസം നേരത്തെ പൂർത്തിയായതോടെയാണ് പാലം തുറക്കാൻ തീരുമാനിച്ചതെന്ന് അൻവർ സാദത്ത് എം.എൽ.എ അറിയിച്ചു

പത്ത് ദിവസത്തെ അടച്ചിടൽ അവസാനിക്കുന്നു; ആലുവ പഴയപാലം വ്യാഴാഴ്ച തുറക്കും! ഗതാഗതക്കുരുക്കിന് ആശ്വാസം
പത്ത് ദിവസത്തെ അടച്ചിടൽ അവസാനിക്കുന്നു; ആലുവ പഴയപാലം വ്യാഴാഴ്ച തുറക്കും! ഗതാഗതക്കുരുക്കിന് ആശ്വാസം

ആലുവക്കാർക്ക് ആശ്വാസവാർത്ത! അറ്റകുറ്റപ്പണികൾക്കായി പത്ത് ദിവസമായി അടച്ചിട്ടിരുന്ന മാർത്താണ്ഡവർമ്മ പഴയപാലം വീണ്ടും ഗതാഗതത്തിനായി തുറന്നുകൊടുക്കും. പണികൾ നിശ്ചയിച്ചതിലും രണ്ടുദിവസം നേരത്തെ പൂർത്തിയായതോടെയാണ് പാലം തുറക്കാൻ തീരുമാനിച്ചതെന്ന് അൻവർ സാദത്ത് എം.എൽ.എ അറിയിച്ചു.

പാലത്തിലെ എ വൺ, പി വൺ, പി ടു, എ ടു എന്നീ ഗർഡറുകൾ തമ്മിലുള്ള നാല് ജോയിന്റുകളിലും പുതിയ എക്സ്പാൻഷൻ ജോയിന്റുകൾ സ്ഥാപിച്ച് കോൺക്രീറ്റിങ് പൂർത്തിയാക്കി. വേഗത്തിൽ ഉറയ്ക്കുന്ന മൈക്രോ കോൺക്രീറ്റിങ് രീതിയാണ് ഇതിനായി ഉപയോഗിച്ചത്. എക്സ്പാൻഷൻ ജോയിന്റുകൾക്കിടയിൽ റബ്ബർ ബുഷുകൾ ഘടിപ്പിക്കുകയും പാലത്തിന്റെ ഷോക്ക് അബ്സോർബറുകളിലെ ക്രീസിങ് ജോലികൾ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, അടച്ചിട്ടിരുന്ന ദേശം പാലത്തിന്റെ അറ്റകുറ്റപ്പണികൾ കൂടി രണ്ടുദിവസത്തിനകം പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.

Also Read: പോലീസ് പിടിച്ചാൽ പ്രായപൂർത്തിയാകാത്തവൻ കുറ്റം ഏൽക്കണം! അഭിരാം വധം മുൻകൂട്ടി പ്ലാൻ ചെയ്ത കൊടുംക്രൂരത; കഴുത്തുഞെരിച്ചത് ബെൽറ്റും കൈകളും ഉപയോഗിച്ച്

പാലം അടച്ചതോടെ ആലുവ ദേശീയപാതയിലും നഗരത്തിലുമുണ്ടായ ഗതാഗതക്കുരുക്ക് യാത്രക്കാരെ ഏറെ വലച്ചിരുന്നു. ആദ്യദിവസത്തെ രൂക്ഷമായ തിരക്കിന് പിന്നാലെ പലരും ആലുവ നഗരം വഴിയുള്ള യാത്ര ഒഴിവാക്കിയതോടെ നഗരത്തിലെ വ്യാപാരമേഖലയും പല സമയങ്ങളിലും വിജനമായി. പഴയപാലം വീണ്ടും തുറക്കുന്നതോടെ യാത്രക്കാർക്കും നഗരത്തിലെ വ്യാപാരികൾക്കും വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.

Share Email
Top