തുടർച്ചയായ ദിവസങ്ങളിൽ വിലയേറിയ ശേഷം സംസ്ഥാനത്ത് ഇന്നത്തെ സ്വർണ്ണവില മാറ്റമില്ലാതെ തുടരുന്നു. ആഗസ്റ്റ് 7-ന് പവന് 800 രൂപ വർദ്ധിച്ച് റിക്കോർഡ് നിരക്കായ 1,11,720 രൂപയിലെത്തിയ സ്വർണ്ണവിലയിലാണ് ഇന്ന് മാറ്റമില്ലാതെ വ്യാപാരം പുരോഗമിക്കുന്നത്. നിലവിൽ ഒരു ഗ്രാം സ്വർണ്ണത്തിന് 13,965 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ആഗസ്റ്റ് തുടക്കം മുതൽ സ്വർണ്ണവിലയിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്.
ആഗസ്റ്റ് 4-ന് രേഖപ്പെടുത്തിയ 1,05,600 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. എന്നാൽ അവിടെനിന്ന് കുതിച്ചുയർന്ന സ്വർണ്ണവില 1,10,920 രൂപയിൽ നിന്നാണ് 1,11,720 രൂപ എന്ന ഉയർന്ന നിരക്കിലേക്ക് എത്തിയത്. ഇടയ്ക്ക് നേരിയ ആശ്വാസം ഉണ്ടായെങ്കിലും വരും ദിവസങ്ങളിലും സ്വർണ്ണവില ഇനിയും ഉയർന്നേക്കാമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.






