ചൂടുകൂടുന്നു, പാമ്പുകൾ വീടിനുള്ളിലേക്ക് എത്തിയേക്കാം; ജാഗ്രത കൈവിടരുതേ!

പാമ്പിനെ കണ്ടാൽ വനം വകുപ്പിന്റെ ‘സർപ്പ’ മൊബൈൽ ആപ്പ് വഴിയോ 24 മണിക്കൂർ ടോൾ ഫ്രീ നമ്പറായ 18004254733-ൽ വിളിച്ചോ അറിയിക്കുക

ചൂടുകൂടുന്നു, പാമ്പുകൾ വീടിനുള്ളിലേക്ക് എത്തിയേക്കാം; ജാഗ്രത കൈവിടരുതേ!
ചൂടുകൂടുന്നു, പാമ്പുകൾ വീടിനുള്ളിലേക്ക് എത്തിയേക്കാം; ജാഗ്രത കൈവിടരുതേ!

ചൂടു കൂടുന്നതോടെ തണുപ്പുള്ള ഇടങ്ങൾ തേടി പാമ്പുകൾ വീടിനുള്ളിലേക്കും ശുചിമുറികളിലുമൊക്കെ എത്താൻ സാധ്യതയുണ്ട്. തുറന്നിട്ട വാതിലുകൾക്കൊപ്പം വള്ളിച്ചെടികൾ, മേൽക്കൂരയിലേക്ക് ചാഞ്ഞ മരച്ചില്ലകൾ, ചെറിയ വിടവുകൾ എന്നിവയിലൂടെയും ഇവ അകത്തുകടക്കാം. പറമ്പിലെ കരിയിലക്കൂട്ടങ്ങളിലും പുൽമേടുകളിലും ജലസംഭരണികൾ, അടുക്കള, ഗോവണിയിടുക്കുകൾ, വിറകുപുര തുടങ്ങിയ ഈർപ്പമുള്ള ഇടങ്ങളിലും പാമ്പുകൾ ചുരുണ്ടുകൂടാൻ ഇടയുണ്ട്. വിഷമില്ലെന്നു കരുതി പാമ്പുകളെ കൈകാര്യം ചെയ്യുന്നത് ഒഴിവാക്കണം.

പാമ്പിനെ കണ്ടാൽ വനം വകുപ്പിന്റെ ‘സർപ്പ’ മൊബൈൽ ആപ്പ് വഴിയോ 24 മണിക്കൂർ ടോൾ ഫ്രീ നമ്പറായ 18004254733-ൽ വിളിച്ചോ അറിയിക്കുക. പാമ്പുകടിച്ചാൽ വൈകിക്കാതെ ആന്റിവെനം ലഭ്യമായ ആശുപത്രിയിലെത്തിക്കണം. കടിയേറ്റയാളെ നടത്തുകയോ പേടിപ്പിക്കുകയോ ചെയ്യരുത്. അനാവശ്യ ചലനങ്ങളും ഭയവും രക്തയോട്ടം കൂട്ടി വിഷം വേഗത്തിൽ പടരാൻ ഇടയാക്കും. മുറിവിനു മുകളിൽ കയറോ തുണിയോ വെച്ച് മുറുക്കിക്കെട്ടരുത്. ഇത് രക്തയോട്ടം തടസ്സപ്പെടുത്തി കോശങ്ങൾ നശിക്കാൻ കാരണമാകും.

Also Read:നഖം പൊട്ടുന്നുണ്ടോ, പെട്ടെന്ന് തണുപ്പ് അനുഭവപ്പെടുന്നുണ്ടോ? തൈറോയ്ഡ് ലക്ഷണങ്ങൾ അറിയാം

വായിച്ചറിയുന്നതിനൊപ്പം ചുറ്റുമുള്ളവരിൽ ജാഗ്രത എത്തിക്കേണ്ടതും പ്രധാനമാണ്. രാത്രികാലങ്ങളിൽ വെളിച്ചമില്ലാത്ത ഇടങ്ങളിലേക്ക് ഇറങ്ങുമ്പോൾ ടോർച്ച് ഉപയോഗിക്കാൻ മറക്കരുത്. വീടിന്റെ പരിസരങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതും പാമ്പിന്റെ വരവ് ഒരുപരിധി വരെ തടയും.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)

Share Email
Top