അഹമ്മദാബാദ്: എയര്‍ ഇന്ത്യയുടെ ബോയിങ് 7878 ഡ്രീംലൈനര്‍ വിമാനം തകര്‍ന്നു വീണപ്പോള്‍ സ്ഥലത്തെ അന്തരീക്ഷ താപനില 1000 ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ന്നതായി റിപ്പോര്‍ട്ട്. ഇത് രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമാക്കിയതായി അധികൃതര്‍ പിടിഐയോട് പറഞ്ഞു. വിമാനത്തിന്റെ ഇന്ധന ടാങ്ക് തീപിടിച്ച് പൊട്ടിത്തെറിച്ചപ്പോള്‍ തന്നെ താപനില 1000 ഡിഗ്രി സെല്‍ഷ്യസായി പെട്ടെന്ന് ഉയര്‍ന്നു.
Also Read:ഇനി ഇസ്രയേൽ മാത്രമല്ല, അമേരിക്കയും സെയ്ഫല്ല, ഇറാൻ്റെ പ്രതികാരം ഏത് രൂപത്തിലാകുമെന്നതിൽ ആശങ്ക
അഗ്‌നിപര്‍വതത്തില്‍ നിന്ന് പുറത്തേക്കു വരുന്ന ലാവയ്ക്ക് സമാനമായ ചൂടാണ് ഉണ്ടായത്. 11401170 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ലാവയ്ക്ക്. ഇങ്ങനെയൊരു സാഹചര്യത്തെ ഇതുവരെ നേരിടേണ്ടി വന്നിട്ടില്ലെന്ന് രക്ഷാദൗത്യത്തില്‍ പങ്കാളിയായ എസ്ഡിആര്‍എഫ് ഓഫിസര്‍ പറഞ്ഞു. 1.25 ലക്ഷം ലീറ്റര്‍ ഇന്ധനമാണ് വിമാനത്തിലുണ്ടായിരുന്നത്.