എഐ ഫീച്ചറുകളുമായി ടെക്നോയുടെ പുത്തൻ ഫ്ലാഗ്ഷിപ്പ്; ‘കാമൺ 50 അൾട്ര 5ജി’ ഉടൻ ഇന്ത്യയിലെത്തും!

ചിത്രങ്ങളിലെ അനാവശ്യ വസ്തുക്കൾ നീക്കം ചെയ്യാനും ക്വാളിറ്റി കൂട്ടാനും സഹായിക്കുന്ന അത്യാധുനിക എഐ ഫീച്ചറുകളാണ് ഇതിന്റെ പ്രധാന ആകർഷണം

എഐ ഫീച്ചറുകളുമായി ടെക്നോയുടെ പുത്തൻ ഫ്ലാഗ്ഷിപ്പ്; ‘കാമൺ 50 അൾട്ര 5ജി’ ഉടൻ ഇന്ത്യയിലെത്തും!
എഐ ഫീച്ചറുകളുമായി ടെക്നോയുടെ പുത്തൻ ഫ്ലാഗ്ഷിപ്പ്; ‘കാമൺ 50 അൾട്ര 5ജി’ ഉടൻ ഇന്ത്യയിലെത്തും!

ടെക്നോയുടെ ഏറ്റവും പുതിയ പ്രീമിയം സ്മാർട്ട്ഫോണായ ‘ടെക്നോ കാമൺ 50 അൾട്ര 5ജി’ ജൂലൈ 17-ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. സൈപ്രസ് ഗ്രീൻ, മിസ്റ്റി പർപ്പിൾ, നെബുല ടൈറ്റാനിയം എന്നീ മൂന്ന് ആകർഷകമായ നിറങ്ങളിൽ എത്തുന്ന ഫോണിന് പ്രീമിയം ഫ്ലാറ്റ് ഫ്രെയിം ഡിസൈനും വലിയ വൃത്താകൃതിയിലുള്ള ക്യാമറ മോഡ്യൂളുമാണ് നൽകിയിരിക്കുന്നത്. ചിത്രങ്ങളിലെ അനാവശ്യ വസ്തുക്കൾ നീക്കം ചെയ്യാനും ക്വാളിറ്റി കൂട്ടാനും സഹായിക്കുന്ന അത്യാധുനിക എഐ ഫീച്ചറുകളാണ് ഇതിന്റെ പ്രധാന ആകർഷണം.

6.78 ഇഞ്ച് 1.5കെ അമോലെഡ് ഡിസ്പ്ലേ, 144 ഹെർട്സ് റിഫ്രഷ് റേറ്റ്, കോർണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണം എന്നിവയോടെയാണ് ഈ ഫ്ലാഗ്ഷിപ്പ് ഫോൺ എത്തുന്നത്. കരുത്തുറ്റ മീഡിയാടെക് ഡൈമെൻസിറ്റി 7400 അൾട്ടിമേറ്റ് പ്രോസസറാണ് ഫോണിന്റെ പെർഫോമൻസ് നിയന്ത്രിക്കുന്നത്. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമായി എത്തുന്ന ഫോൺ ആൻഡ്രോയിഡ് 16 അധിഷ്ഠിതമായ ഹൈഒഎസ് 16 ലാണ് പ്രവർത്തിക്കുക. ഫോട്ടോഗ്രഫിക്ക് പ്രാധാന്യം നൽകുന്ന ഫോണിൽ 50 മെഗാപിക്സലിന്റെ സോണി പ്രധാന ക്യാമറയും, 3x സൂമുള്ള 50 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയും ഉൾപ്പെടുത്തിയിട്ടുണ്ട്.

Also Read: ബഹിരാകാശ വിപണി പിടിക്കാൻ ജാപ്പനീസ് പടയൊരുക്കം; ‘ആർവി-എക്സ്’ റോക്കറ്റ് പറന്നുയർന്ന് വിജയകരമായി ലാൻഡ് ചെയ്തു!

ഏറ്റവും കഠിനമായ സാഹചര്യങ്ങളെയും അതിജീവിക്കാൻ മിലിട്ടറി ഗ്രേഡ് സർട്ടിഫിക്കേഷനും, ഐപി68/ഐപി69 വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റൻസും ഫോണിനുണ്ട്. ദീർഘനേരത്തെ ബാക്കപ്പ് ഉറപ്പാക്കുന്നതിനായി 6,500 എംഎഎഎച്ച് വലിയ ബാറ്ററിയും അതിവേഗ ചാർജിംഗിനായി 45 വാട്ട് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ഇതിൽ ഒരുക്കിയിരിക്കുന്നു. കൂടാതെ ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഡോൾബി അറ്റ്‌മോസ് സ്റ്റീരിയോ സ്പീക്കറുകൾ തുടങ്ങിയ സവിശേഷതകളുമുണ്ട്. ഫോണിന്റെ ഇന്ത്യയിലെ യഥാർത്ഥ വില ലോഞ്ച് ചടങ്ങിൽ മാത്രമായിരിക്കും കമ്പനി പ്രഖ്യാപിക്കുക.

Share Email
Top