ടെക്‌നോ കാമണ്‍ 30 സീരീസ് ഇന്ത്യയിലെത്തി

ടെക്‌നോ കാമണ്‍ 30 സീരീസ് ഇന്ത്യയിലെത്തി

ന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ക്ക് മാന്യമായ വിലയില്‍ മികച്ച ഫീച്ചറുകള്‍ ലഭിക്കുന്ന രണ്ട് സ്മാര്‍ട്ട്‌ഫോണുകള്‍ വാഗ്ദാനം ചെയ്തുകൊണ്ട് പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ടെക്‌നോ തങ്ങളുടെ ടെക്‌നോ കാമണ്‍ 30 സീരീസ് 5ജി ഫോണുകള്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു.30 5G ടെക്‌നോ കാമണ്‍ 30 പ്രീമിയര്‍ 5G എന്നിങ്ങനെ രണ്ട് സ്മാര്‍ട്‌ഫോണുകളാണ് ഈ സീരീസില്‍ പുതിയതായി ടെക്‌നോ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. മീഡിയടെക് ഡൈമെന്‍സിറ്റി ചിപ്‌സെറ്റുകളാണ് ഈ ഫോണുകളുടെ ശക്തി.എന്നാല്‍ പെര്‍ഫോമന്‍സിന്റെ ശ്രദ്ധാകേന്ദ്രം പ്രോസസര്‍ ആണെങ്കിലും ടെക്‌നോ കാമണ്‍ 30 സീരീസിന്റെ ലോഞ്ചിനെ പ്രസക്തമാക്കുന്നത് അതിലെ മികച്ച ക്യാമറ യൂണിറ്റും ലോഞ്ച് ഓഫറായി ലഭ്യമാകുന്ന കിടിലന്‍ ഡിസ്‌ക്കൗണ്ടും ആണ്.

ഡിസ്‌കൗണ്ട് കൂടാതെ ചില കോംപ്ലിമെന്ററികളും ടെക്‌നോ വാഗ്ദാനം ചെയ്യുന്നുണ്ട്.ടെക്‌നോ കാമണ്‍ 30 5Gയുടെ പ്രധാന ഫീച്ചറുകള്‍: 6.78 ഇഞ്ച് LTPS അമോലെഡ് ഡിസ്‌പ്ലേ, ഫുള്‍ എച്ച്ഡി+ റെസല്യൂഷന്‍ (1080 x 2436), 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 360Hz ടച്ച് സാംപ്ലിംഗ് റേറ്റ്. 1300 നിറ്റ്‌സ് ബ്രൈറ്റ്‌നസ്. DCI-P3, 10-ബിറ്റ് കളര്‍ ഡെപ്ത് തുടങ്ങിയ ഫീച്ചറുകള്‍ ഇതിലുണ്ട്.മീഡിയടെക് ഡൈമെന്‍സിറ്റി 7200 ചിപ്‌സെറ്റാണ് ടെക്‌നോ കാമണ്‍ 30 5Gയുടെ കരുത്ത്. 12ജിബി വരെ റാമും 512ജിബി വരെ സ്റ്റോറേജും ഈ ഫോണ്‍ വാഗ്ദാനം ചെയ്യുന്നു. ക്യാമറയുടെ കാര്യമെടുത്താല്‍ ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് ഈ സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ ഉള്ളത്. അതില്‍ 50എംപി മെയിന്‍ ക്യാമറയും 2എംപി ഡെപ്ത് സെന്‍സറും ഉള്‍പ്പെടുന്നു.

ടെക്‌നോ കാമണ്‍ 30 5Gയുടെ സെല്‍ഫി ക്യാമറ സെല്‍ഫികള്‍ക്ക് അനുയോജ്യമായ ഐ ട്രാക്കിംഗ് ഓട്ടോഫോക്കസുള്ള 50MP സെന്‍സറാണ്. 33W അല്ലെങ്കില്‍ 70W ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന 5000mAh ബാറ്ററിയാണ് ബാറ്ററി. IP53 റേറ്റിങ്, ഐആര്‍ ബ്ലാസ്റ്റര്‍, ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഉള്‍പ്പെടെയുള്ള ഫീച്ചറുകളും ഇതിലുണ്ട്.ടെക്‌നോ കാമണ്‍ 30 പ്രീമിയര്‍ 5Gയുടെ പ്രധാന ഫീച്ചറുകള്‍: 6.77 ഇഞ്ച് (1,264×2,7800 പിക്സലുകള്‍) 1.5K LTPO AMOLED സ്‌ക്രീന്‍ ഉണ്ട്, 120Hz- റിഫ്രഷ് റേറ്റ്, 1400 nits ബ്രൈറ്റ്‌നസ്, കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷന്‍ എന്നിവ ഇതിലുണ്ട്. 4nm മീഡിയടെക് ഡൈമന്‍സിറ്റി 8200 അള്‍ട്ടിമേറ്റ് ചിപ്പ് ആണ് ഈ ഫോണിന്റെ കരുത്ത്.

ക്യാമറ യൂണിറ്റാണ് ടെക്‌നോ കാമണ്‍ 30 പ്രീമിയര്‍ 5Gയുടെ പ്രധാന ഹൈലൈറ്റ്. ട്രിപ്പിള്‍ റിയര്‍ ക്യാമറ യൂണിറ്റാണ് ഇതിലുള്ളത്. OIS പിന്തുണയുള്ള 50MP Sony IMX890 സെന്‍സര്‍ + 50MP 3X ടെലിഫോട്ടോ ലെന്‍സ് + 50MP അള്‍ട്രാ വൈഡ് സെന്‍സര്‍ എന്നിവയാണ് ഇതില്‍ അടങ്ങുന്നത്.സൂപ്പര്‍ നൈറ്റ്, ടൈം ലാപ്സ്, വ്ബ്ലോഗ് മോഡുകള്‍ തുടങ്ങിയ വിവിധ ഷൂട്ടിംഗ് മോഡുകളും ഇത് അവതരിപ്പിക്കുന്നു. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 50 മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. 70W ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന 5000mAh ബാറ്ററിയാണ് ഇതിലും ഉള്ളത്. മറ്റ് ഫീച്ചറുകള്‍ സ്റ്റാന്‍ഡേര്‍ഡ് മോഡലിന് സമാനമാണ്. ടെക്‌നോ കാമണ്‍ 30 5ജിയുടെ 8ജിബി റാം + 256ജിബി സ്റ്റോറേജ് വേരിയന്റിന് 22,999 രൂപയും 12GB RAM + 256GB വേരിയന്റിന് 26,999 രൂപയുമാണ് വില. ടെക്‌നോ കാമണ്‍ 30 പ്രീമിയര്‍ 5ജിയുടെ 12GB+ 512GB വേരിയന്റിന് 39,999 രൂപ വില നിശ്ചയിച്ചിരിക്കുന്നു. ഈ ഫോണുകള്‍ മെയ് 23ന് ആമസോണ്‍ വഴി വില്‍പ്പനയ്‌ക്കെത്തും

Top