‘പുഷ്പ’ 2 വിന്റെ ടീസര്‍ റിലീസ് തിയതി പ്രഖ്യാപിച്ച് അണിയറപ്രവര്‍ത്തകര്‍

‘പുഷ്പ’ 2 വിന്റെ ടീസര്‍ റിലീസ് തിയതി പ്രഖ്യാപിച്ച് അണിയറപ്രവര്‍ത്തകര്‍

ല്ലു അര്‍ജുന്റെ കരിയര്‍ ബെസ്റ്റ് ചിത്രം എന്ന ഖ്യാതി നേടിയ ‘പുഷ്പ’ 2വിന്റെ ടീസര്‍ റിലീസ് തിയതി പ്രഖ്യാപിച്ച് അണിയറപ്രവര്‍ത്തകര്‍. പുഷ്പരാജ് എന്ന കഥാപാത്രമായി അല്ലു അര്‍ജുന്‍ എത്തുന്ന ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. ബന്‍വാര്‍ സിംഗ് ഷെഖാവത്ത് ഐപിഎസ് എന്ന വില്ലനെയാണ് ചിത്രത്തില്‍ ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്നത്.

നേരത്തെ പുറത്തിറങ്ങിയ സിനിമയുടെ ടീസറില്‍ ഫഹദിന്റെ ബന്‍വാര്‍ സിംഗ് ഷെഖാവത്തിനെ കാണിക്കുന്നില്ല എന്നതില്‍ ആരാധകര്‍ക്ക് നിരാശയുണ്ട്. പുതിയതായി റിലീസ് ചെയ്യുന്ന ടീസറില്‍ ഫഹദിന്റെ തകര്‍പ്പന്‍ പ്രകടനം കാണാന്‍ കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 2024 ഓഗസ്റ്റ് 15-നാണ് പുഷ്പ 2 ആഗോളതലത്തില്‍ റിലീസിനെത്തുക. അഞ്ച് ഭാഷകളിലായാണ് രണ്ടാം ഭാഗവും ഒരുങ്ങുന്നത്. വമ്പന്‍ ബജറ്റിലൊരുങ്ങുന്ന സിനിമയ്ക്കായി അല്ലു പ്രതിഫലം വാങ്ങുന്നില്ലെന്നും പകരം ലാഭവിഹിതമാണ് കൈപ്പറ്റുന്നത് എന്നുള്ള റിപ്പോര്‍ട്ടുകള്‍ ഇതിനോടകം തന്നെയെത്തിയിരുന്നു. സിനിമയുടെ വരുമാനത്തിന്റെ 33 ശതമാനമായിരിക്കും നടന്‍ സ്വീകരിക്കുക എന്നാണ് റിപ്പോര്‍ട്ട്. തിയേറ്റര്‍ കളക്ഷന് പുറമെ സാറ്റലൈറ്റ്, ഒടിടി എന്നിവയില്‍ നിന്നുള്ള വരുമാനത്തിന്റെ 33 ശതമാനവും ഇതില്‍ ഉള്‍പ്പെടും എന്നാണ് സൂചനകള്‍.

അതേസമയം പുഷ്പ 3 ഉണ്ടാകുമെന്ന അഭ്യൂഹങ്ങളും സമൂഹ മാധ്യമങ്ങളില്‍ സജീവമാണ്. സിനിമയ്ക്ക് പുഷ്പ 3 റോറ് എന്നാണ് പേരിട്ടിരിക്കുന്നതും എന്നും അഭ്യൂഹങ്ങളുണ്ട്. പുഷ്പ 2 ന് ബോക്‌സോഫീസില്‍ നിന്ന് ലഭിക്കുന്ന പ്രതികരണത്തിന് അനുസരിച്ചായിരിക്കും മൂന്നാം ഭാഗത്തിന്റെ പ്രഖ്യാപനം എന്നും സൂചനകളുണ്ട്.

Top