പത്തനംതിട്ടയിൽ ബൈക്ക് തോട്ടിൽ വീണ് അധ്യാപകന് ദാരുണാന്ത്യം

ബൈക്കിന് അടിയിൽ പെട്ട നിലയിൽ ആയിരുന്നു ശ്രീകുമാർ ഉണ്ടായിരുന്നത്

പത്തനംതിട്ടയിൽ ബൈക്ക് തോട്ടിൽ വീണ് അധ്യാപകന് ദാരുണാന്ത്യം
പത്തനംതിട്ടയിൽ ബൈക്ക് തോട്ടിൽ വീണ് അധ്യാപകന് ദാരുണാന്ത്യം

പത്തനംതിട്ട: പത്തനംതിട്ട ഏനാത്ത് ബൈക്ക് തോട്ടിൽ വീണ് അധ്യാപകന് ദാരുണാന്ത്യം. മണ്ണടി സ്വദേശി ശ്രീകുമാർ(50) ആണ് അപകടത്തിൽ മരിച്ചത്. വയലത്തല എൽപി സ്കൂളിലെ അധ്യാപകനായിരുന്നു ഇദ്ദേഹം. തോട്ടിൽ ബൈക്കിന്റെ വെളിച്ചം കണ്ടാണ് നാട്ടുകാർ ശ്രദ്ധിച്ചത്. ബൈക്കിന് അടിയിൽ പെട്ട നിലയിൽ ആയിരുന്നു ശ്രീകുമാർ ഉണ്ടായിരുന്നത്. മൃതദേഹം അടൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

Share Email
Top