ചൂടുള്ള ചായയോ കാപ്പിയോ സ്ഥിരമായി കുടിക്കുന്നവർക്ക് ഇതാ ഒരു സന്തോഷ വാർത്ത. ചായയും കാപ്പിയും ചൂടോടെ നുണയുന്നവർക്ക് തലയിലും കഴുത്തിലും കാൻസർ വരാനുള്ള സാധ്യത അല്പം കുറവാണെന്നാണ് അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. ബ്രിട്ടനിലെ കാൻസർ റിസർച്ച് കണക്കനുസരിച്ച് , ബ്രിട്ടനിൽ പ്രതിവർഷം ഏകദേശം 12,800 പേർക്ക് തലയിലും കഴുത്തിലും അർബുദം കണ്ടെത്തുന്നു. ഇത് 4,100 മരണങ്ങൾക്ക് കാരണമാകുന്നതായാണ് പഠനത്തിൽ പറയുന്നത്. കാൻസർ അപകടസാധ്യതകളെ സ്വാധീനിക്കുന്ന ഭക്ഷണ, ജീവിതശൈലി ഘടകങ്ങളെ മനസ്സിലാക്കാൻ ഈ പഠന ഫലങ്ങൾ സഹായിക്കും എന്നാണ് ഗവേഷകർ പറയുന്നത്.
ബ്രിട്ടനിലെ ആരോഗ്യവകുപ്പിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് തലയിലും കഴുത്തിലും കണ്ടുവരുന്ന കാൻസർ സാധാരണമായ ഏഴാമത്തെ കാൻസറാണ്. താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ ഈ കാൻസറിന്റെ നിരക്ക് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ലോകമെമ്പാടുമുള്ള ഗവേഷണ ഗ്രൂപ്പുകളുടെ സഹകരണമായ ഇന്റർനാഷണൽ ഹെഡ് ആൻഡ് നെക്ക് ക്യാൻസർ എപ്പിഡെമിയോളജി കൺസോർഷ്യവുമായി ബന്ധപ്പെട്ട വിവിധ ശാസ്ത്രജ്ഞർ നടത്തിയ 14 പഠനങ്ങളിൽ നിന്നുള്ള ഡാറ്റ അന്വേഷകർ പരിശോധിച്ചു. ഈ പഠനത്തിൽ പങ്കെടുക്കുന്നവർ കഫീൻ അടങ്ങിയ കാപ്പി, കഫീൻ ഒഴിവാക്കിയ കാപ്പി, ചായ എന്നിവയുടെ മുൻകൂർ ഉപഭോഗത്തെ കുറിച്ചുള്ള ചോദ്യാവലിക്ക് അവർ കൃത്യമായി ഉത്തരങ്ങൾ നൽകി.
Also Read: അൽപ്പം വേഗത്തിൽ നടന്നാലോ? ഗുണങ്ങൾ നോക്കാം
തലയിലും കഴുത്തിലും കാൻസർ ബാധിച്ച 9,548 രോഗികളുടെയും കാൻസർ ഇല്ലാത്ത 15,783 രോഗികളുടെയും വിവരങ്ങൾ അന്വേഷകർ ശേഖരിക്കുകയും കാപ്പി കുടിക്കാത്തവരുമായി താരതമ്യപ്പെടുത്തുമ്പോൾ, പ്രതിദിനം 4 കപ്പിൽ കൂടുതൽ കഫീൻ അടങ്ങിയ കാപ്പി കുടിക്കുന്ന വ്യക്തികൾക്ക് തലയിലും കഴുത്തിലും കാൻസർ ഉണ്ടാകാനുള്ള സാധ്യത 17% കുറവാണെന്ന് കണ്ടെത്തുകയുമായിരുന്നു. അതേസമയം, 3-4 കപ്പ് കഫീൻ അടങ്ങിയ കാപ്പി കുടിക്കുന്നത് തൊണ്ടയുടെ അടിഭാഗത്ത് കാൻസർ ഉണ്ടാകാനുള്ള സാധ്യത 41% ത്തോളം ഉണ്ടെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു. ദിവസവും 1 കപ്പോ അതിൽ കുറവോ ചായ കുടിക്കുന്നത് മൊത്തത്തിൽ തലയിലും കഴുത്തിലുമുള്ള കാൻസറിനുള്ള സാധ്യത ഉണ്ടെന്നാണ് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്.