ടാറ്റയുടെ അപ്രതീക്ഷിത തീരുമാനം; പഞ്ച്, പഞ്ച് ഇ.വി മോഡലുകൾക്ക് വില കൂട്ടി

വില പരിഷ്കരണത്തിന് ശേഷം പെട്രോൾ പഞ്ചിന്റെ എക്സ്-ഷോറൂം വില 5.75 ലക്ഷം രൂപ മുതൽ 10.77 ലക്ഷം രൂപ വരെയും, പഞ്ച് ഇ.വിയുടെ വില 9.79 ലക്ഷം മുതൽ 12.99 ലക്ഷം രൂപ വരെയുമായി ഉയർന്നു

ടാറ്റയുടെ അപ്രതീക്ഷിത തീരുമാനം; പഞ്ച്, പഞ്ച് ഇ.വി മോഡലുകൾക്ക് വില കൂട്ടി
ടാറ്റയുടെ അപ്രതീക്ഷിത തീരുമാനം; പഞ്ച്, പഞ്ച് ഇ.വി മോഡലുകൾക്ക് വില കൂട്ടി

ഇന്ത്യൻ വിപണിയിലെ ജനപ്രിയ കോംപാക്ട് എസ്‌യുവിയായ പഞ്ചിന്റെയും പഞ്ച് ഇ.വിയുടെയും വില വർദ്ധിപ്പിച്ച് ടാറ്റ മോട്ടോഴ്‌സ്. വിവിധ വേരിയന്റുകൾക്ക് 5,000 രൂപ മുതൽ 20,000 രൂപ വരെയാണ് കമ്പനി കൂട്ടിയത്. വില പരിഷ്കരണത്തിന് ശേഷം പെട്രോൾ പഞ്ചിന്റെ എക്സ്-ഷോറൂം വില 5.75 ലക്ഷം രൂപ മുതൽ 10.77 ലക്ഷം രൂപ വരെയും, പഞ്ച് ഇ.വിയുടെ വില 9.79 ലക്ഷം മുതൽ 12.99 ലക്ഷം രൂപ വരെയുമായി ഉയർന്നു.

പഞ്ച് ഇ.വിയിൽ 30 kWh ബാറ്ററിയുള്ള സ്മാർട്ട് വേരിയന്റുകൾക്ക് 10,000 രൂപയും, 40 kWh ബാറ്ററിയുള്ള ഉയർന്ന പതിപ്പുകൾക്ക് 20,000 രൂപയുമാണ് വർദ്ധിപ്പിച്ചത്. വിലയിൽ മാറ്റം വരുത്തിയെങ്കിലും വാഹനങ്ങളുടെ ഫീച്ചറുകളിലോ എഞ്ചിൻ, ബാറ്ററി സംവിധാനങ്ങളിലോ മറ്റ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 30 kWh, 40 kWh ബാറ്ററി ഓപ്ഷനുകളിൽ ലഭിക്കുന്ന പഞ്ച് ഇ.വി യഥാക്രമം 375 കി.മീ, 468 കി.മീ ക്ലെയിംഡ് റേഞ്ച് നൽകുന്നുണ്ട്.

Also Read: 9 ലക്ഷത്തിൽ താഴെ ഓട്ടോമാറ്റിക് കാർ സ്വന്തമാക്കാം; ഡ്രൈവിംഗ് എളുപ്പമാക്കാൻ മികച്ച 4 മോഡലുകൾ!

അതേസമയം, രാജ്യത്തെ ഇലക്ട്രിക് വാഹന വിപണിയിൽ ടാറ്റ മോട്ടോഴ്‌സ് ഒന്നാം സ്ഥാനം നിലനിർത്തുകയാണ്. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻസിന്റെ 2026 ഓഗസ്റ്റിലെ കണക്കുകൾ പ്രകാരം 13,158 ഇ.വികൾ രജിസ്റ്റർ ചെയ്ത ടാറ്റയ്ക്ക് 43 ശതമാനം വിപണി വിഹിതമുണ്ട്. 6,464 യൂണിറ്റുകളുമായി മഹീന്ദ്ര രണ്ടാമതും 4,622 യൂണിറ്റുകളുമായി ജെ.എസ്.ഡബ്ല്യു എം.ജി മോട്ടോർ മൂന്നാമതുമാണ്.

Share Email
Top