ഇവി വിപണിയിൽ ടാറ്റയുടെ വിലപ്പോര്; കർവ്വ് ഇവിക്ക് ഈ മാസം 3.35 ലക്ഷം രൂപ വരെ ബമ്പർ ഓഫർ!

വിവിധ വേരിയന്റുകൾക്ക് അനുസരിച്ചാണ് ഈ ആനുകൂല്യങ്ങൾ ലഭിക്കുക

ഇവി വിപണിയിൽ ടാറ്റയുടെ വിലപ്പോര്; കർവ്വ് ഇവിക്ക് ഈ മാസം 3.35 ലക്ഷം രൂപ വരെ ബമ്പർ ഓഫർ!
ഇവി വിപണിയിൽ ടാറ്റയുടെ വിലപ്പോര്; കർവ്വ് ഇവിക്ക് ഈ മാസം 3.35 ലക്ഷം രൂപ വരെ ബമ്പർ ഓഫർ!

പുത്തൻ ഇലക്ട്രിക് വാഹനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ജൂലൈ മാസം സമ്മാനിക്കുന്നത് സുവർണ്ണാവസരം. ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ പ്രീമിയം ഇലക്ട്രിക് എസ്‌യുവിയായ ടാറ്റ കർവ്വ് ഇവിക്ക് 3.35 ലക്ഷം രൂപ വരെയുള്ള വമ്പൻ ഡിസ്‌കൗണ്ടുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ വേരിയന്റുകൾക്ക് അനുസരിച്ചാണ് ഈ ആനുകൂല്യങ്ങൾ ലഭിക്കുക.

കമ്പനിയുടെ ഏറ്റവും വലിയ ഓഫർ ലഭ്യമാക്കിയിരിക്കുന്നത് കർവ്വ് ഇവിയുടെ ഉയർന്ന ‘X’ വേരിയന്റിനാണ്. ഈ മോഡൽ തിരഞ്ഞെടുക്കുന്നവർക്ക് മൊത്തം 3.35 ലക്ഷം രൂപ വരെ ലാഭിക്കാം. ഇതിൽ 3 ലക്ഷം രൂപയുടെ നേരിട്ടുള്ള ക്യാഷ് ഡിസ്‌കൗണ്ടും 35,000 രൂപയുടെ എക്സ്ചേഞ്ച് അല്ലെങ്കിൽ സ്ക്രാപ്പേജ് ബോണസും ഉൾപ്പെടുന്നു. അതേസമയം, കാറിന്റെ ‘ക്രിയേറ്റീവ്’ വേരിയന്റ് വാങ്ങുന്നവർക്ക് 2.50 ലക്ഷം രൂപ ക്യാഷ് ഡിസ്‌കൗണ്ടായും എക്സ്ചേഞ്ച് ബോണസ് ഉൾപ്പെടെ ആകെ 2.85 ലക്ഷം രൂപ വരെയും ആനുകൂല്യം ലഭിക്കും. ചില പ്രത്യേക വേരിയന്റുകളിൽ 65,000 രൂപ വരെയുള്ള ലോയൽറ്റി ബോണസും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

Also Read: ഫീച്ചറുകളുടെ പൂരവുമായി കിയ സെൽറ്റോസ്; ജൂലൈ മാസത്തിൽ മികച്ച ഓഫറുകളോടെ സ്വന്തമാക്കാം!

ദീർഘദൂര യാത്രകൾക്ക് ഏറ്റവും അനുയോജ്യമായ രീതിയിൽ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് കർവ്വ് ഇവി എത്തുന്നത്. 45 kWh ബാറ്ററി ഒറ്റ ചാർജിംഗിൽ ഏകദേശം 430 കിലോമീറ്റർ റേഞ്ച് നൽകുന്നു. 55 kWh ബാറ്ററി ഒറ്റ ചാർജിംഗിൽ ഏകദേശം 502 കിലോമീറ്റർ വരെ മികച്ച റേഞ്ച് നൽകുന്നു. ലൂക്കിൽ മറ്റേത് എസ്‌യുവിയേക്കാളും ഒരുപടി മുന്നിലാണ് കർവ്വ് ഇവി. മുന്നിലെ കണക്റ്റഡ് എൽഇഡി ഡിആർഎല്ലുകൾ, എൽഇഡി ഹെഡ്‌ലാമ്പുകൾ, ക്ലോസ്‌ഡ് ഗ്രിൽ, ഫ്ലഷ് ഡോർ ഹാൻഡിലുകൾ, 18 ഇഞ്ച് വലിപ്പമുള്ള സ്പോർട്ടി അലോയ് വീലുകൾ എന്നിവ വണ്ടിക്ക് പ്രീമിയം ലുക്ക് നൽകുന്നു. 500 ലിറ്ററിന്റെ വമ്പൻ ബൂട്ട് സ്‌പേസും ബോണറ്റിനടിയിൽ 35 ലിറ്ററിന്റെ ഫ്രങ്ക് സ്റ്റോറേജും ഇതിലുണ്ട്. ഇന്റീരിയറിൽ 12.3 ഇഞ്ച് വലിപ്പമുള്ള വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ എന്നിവ ഒരുക്കിയിരിക്കുന്നു. മറ്റ് ഇലക്ട്രിക് ഉപകരണങ്ങൾ ചാർജ് ചെയ്യാൻ സഹായിക്കുന്ന V2L, മറ്റ് ഇവികൾ ചാർജ് ചെയ്യാവുന്ന V2V സാങ്കേതികവിദ്യയും ഇതിന്റെ പ്രത്യേകതയാണ്.

സുരക്ഷയ്ക്കായി 6 എയർബാഗുകൾ, 360 ഡിഗ്രി ക്യാമറ, ഇഎസ്‌സി, ഹിൽ അസിസ്റ്റ് എന്നിവയ്ക്ക് പുറമെ ലെവൽ 2 എഡിഎഎസ് സംവിധാനവും നൽകിയിട്ടുണ്ട്. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പ് അസിസ്റ്റ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ടാറ്റ പ്രഖ്യാപിച്ച ഈ ഓഫറുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ, നഗരങ്ങൾ, ലഭ്യമായ സ്റ്റോക്കുകൾ, ഡീലർഷിപ്പുകൾ എന്നിവയ്ക്ക് അനുസരിച്ച് വ്യത്യാസപ്പെടാം. അതിനാൽ വാഹനം ബുക്ക് ചെയ്യുന്നതിന് മുൻപ് കൃത്യമായ ഡിസ്‌കൗണ്ട് വിവരങ്ങൾക്കായി നിങ്ങളുടെ തൊട്ടടുത്തുള്ള ടാറ്റാ മോട്ടോഴ്‌സ് ഡീലർഷിപ്പുമായി ബന്ധപ്പെടുക.

Share Email
Top