പുതിയ ഫീച്ചറുകളുമായി ടാറ്റ ടിയാഗോ..!

ജനുവരി 17 ന് ന്യൂഡൽഹിയിൽ ആരംഭിക്കുന്ന 2025 ഭാരത് മൊബിലിറ്റി ഷോയിൽ വില പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്

പുതിയ ഫീച്ചറുകളുമായി ടാറ്റ ടിയാഗോ..!
പുതിയ ഫീച്ചറുകളുമായി ടാറ്റ ടിയാഗോ..!

ടാറ്റ ടിയാഗോയുടെ പുതിയ പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു. ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി കമ്പനി തങ്ങളുടെ സോഷ്യൽ മീഡിയ ചാനലുകളിൽ വരാനിരിക്കുന്ന ഹാച്ച്ബാക്കിൻ്റെ ചിത്രവും പങ്കുവെച്ചിരുന്നു. കമ്പനി ഇതുവരെ കൃത്യമായ ലോഞ്ച് തീയതി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും വരും ദിവസങ്ങളിൽ മോഡൽ ഷോറൂമുകളിൽ എത്താൻ സാധ്യതയുണ്ട്. ജനുവരി 17 ന് ന്യൂഡൽഹിയിൽ ആരംഭിക്കുന്ന 2025 ഭാരത് മൊബിലിറ്റി ഷോയിൽ വില പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2025 ടാറ്റ ടിയാഗോ ഐസിഇ പതിപ്പിന്‍റെ വില 4.99 ലക്ഷം രൂപ (എക്സ്-ഷോറൂം) മുതലായിരിക്കുമെന്നും ഇലക്ട്രിക് മോഡലിന് 7.99 ലക്ഷം രൂപ മുതലാണ് എക്സ് ഷോറൂം വിലയെന്നും സോഷ്യൽ മീഡിയ പോസ്റ്റ് പറയുന്നതായി എച്ച്ടി ഓട്ടോ റിപ്പോർട്ട് ചെയ്യുന്നു. പുതിയ 2025 ടാറ്റ ടിയാഗോ ഫെയ്‌സ്‌ലിഫ്റ്റ് യഥാർത്ഥ സിലൗറ്റിനൊപ്പം അതേ വീലുകളും ഷാർക്ക് ഫിൻ ആൻ്റിനയും നിലനിർത്തുമെന്നാണ് പ്രതീക്ഷ.

Also Read: 20 മിനിറ്റിനുള്ളില്‍ ഫുള്‍ ചാര്‍ജ്ജ്! ബിഇ 6 ടോപ്പ് മോഡല്‍ വില പ്രഖ്യാപിച്ച് മഹീന്ദ്ര

വാഹനത്തിൽ പുതുക്കിയ ഹാച്ച്ബാക്കിൽ ചെറുതായി പരിഷ്‍കരിച്ച ഫ്രണ്ട്, റിയർ ബമ്പറുകൾ, പുതുതായി രൂപകൽപന ചെയ്ത ഹെഡ്‌ലാമ്പുകൾ, പുതിയ അലോയ് വീലുകൾ, പുനർരൂപകൽപ്പന ചെയ്ത ടെയിൽലാമ്പുകൾ എന്നിവയുണ്ടാകും

പുതിയ ടാറ്റ ടിയാഗോ ഫെയ്‌സ്‌ലിഫ്റ്റ് നിലവിലുള്ള 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനിൽ നിന്ന് ഊർജം നേടുന്നത് തുടരും. സിഎൻജി ഇന്ധന ഓപ്ഷനും ഓഫറിലുണ്ടാകും.7 ഇഞ്ച് ടിഎഫ്‍ടി ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, വയർലെസ് ഫോൺ ചാർജിംഗ്, പിൻ എസി വെൻ്റുകൾ, ഫ്രണ്ട് സെൻ്റർ ആംറെസ്റ്റ് എന്നിവയും ഇതിന് ലഭിക്കും.

Share Email
Top