ടാറ്റാ മോട്ടോഴ്‌സിന്റെ പുതിയ സിയറ എസ്‌യുവി വിപണിയിൽ മികച്ച സ്വീകാര്യത നേടി മുന്നേറുകയാണ്. ഇതിന്റെ എക്സ്-ഷോറൂം വില 11.49 ലക്ഷം മുതലാണ് ആരംഭിക്കുന്നത്. സ്‍മാർട്ട് പ്ലസ്, പ്യുവർ, പ്യുവർ പ്ലസ്, അഡ്വഞ്ചർ, അഡ്വഞ്ചർ പ്ലസ്, അക്കംപ്ലിഷ്ഡ്, അക്കംപ്ലഷ്ഡ് പ്ലസ് എന്നിങ്ങനെ ഏഴ് വേരിയന്റുകളിൽ സിയറ ലഭ്യമാണ്. ഇതിൽ സ്മാർട്ട് പ്ലസ്, പ്യുവർ എന്നീ വേരിയന്റുകൾ തമ്മിൽ ഏകദേശം 1.75 ലക്ഷം രൂപയുടെ വില വ്യത്യാസമുണ്ട്. സ്മാർട്ട് പ്ലസ് വേരിയന്റിന്റെ ഓൺ-റോഡ് വില 13.45 ലക്ഷം രൂപയും പ്യൂറിന്റെ ഓൺ-റോഡ് വില 15.17 ലക്ഷം രൂപയുമാണ്. രണ്ട് വേരിയന്റുകളും എന്തൊക്കെ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും, ബേസ് മോഡൽ ഒരു സ്മാർട്ട് ചോയ്‌സായി വാങ്ങാൻ 1.75 ലക്ഷം കൂടുതൽ നൽകേണ്ടതുണ്ടോ എന്നറിയാം.
എല്ലാ വേരിയന്റുകളിലും ലഭിക്കുന്ന സുരക്ഷാ സവിശേഷതകൾ
സിയറയുടെ എല്ലാത്തിലും ആറ് എയർബാഗുകൾ, ഇഎസ്‌പി, ആൾ-വീൽ ഡിസ്ക് ബ്രേക്കുകൾ, ഓട്ടോ-ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് (ഇപിബി), ടിൽറ്റ് ആൻഡ് ടെലിസ്‌കോപ്പിക് സ്റ്റിയറിംഗ്, ഐസോഫിക്‌സ് മൗണ്ടുകൾ, എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എബിഎസ്/ഇബിഡി എന്നിവയുൾപ്പെടെ മികച്ച നിലവാരമുള്ള സുരക്ഷാ സവിശേഷതകളുണ്ട്. കൂടാതെ, റിയർ എസി വെന്റുകൾ, റിയർ സൺഷേഡുകൾ, റിയർ പാർക്കിംഗ് സെൻസറുകളും ക്യാമറയും, ഡ്രൈവ് മോഡുകൾ (സിറ്റി/സ്‌പോർട്ട്) തുടങ്ങിയ സവിശേഷതകളും എല്ലാ ലഭ്യമാണ്. സ്റ്റിയറിംഗ് നിയന്ത്രണങ്ങൾ, കണക്റ്റിവിറ്റി തുടങ്ങിയ ആധുനിക സവിശേഷതകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Also Read: ഈ വർഷത്തെ മെഗാ ഡീൽ! മാരുതി ഗ്രാൻഡ് വിറ്റാരയിൽ 2.19 ലക്ഷം വരെ ബമ്പർ കിഴിവ്; ഉടൻ സ്വന്തമാക്കാം
സിയറയുടെ ബേസ് മോഡൽ (സ്മാർട്ട് പ്ലസ്) ലഭ്യമായ സവിശേഷതകൾ
സ്റ്റൈലിഷ് ലൈറ്റ് സാബർ എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ
കീലെസ് സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടൺ
17-ഇഞ്ച് സ്റ്റീൽ വീലുകൾ
പവർഡ് ടെയിൽഗേറ്റ്
പിൻ വിൻഡോ സൺഷേഡുകൾ, റിവേഴ്‌സ് പാർക്കിംഗ് സെൻസറുകൾ
എക്സ്റ്റെൻഡബിൾ എയ്റ്റ്-വേ വിസർ
നാല് പവർ വിൻഡോകൾ
ഫ്ലഷ് ഡോർ ഹാൻഡിലുകൾ
വെൽക്കം ലാമ്പുകൾ
ഓൾ-വീൽ ഡിസ്ക് ബ്രേക്കുകൾ
ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം
റിവേഴ്‌സ് പാർക്കിംഗ് സെൻസറുകൾ
എക്സ്റ്റെൻഡബിൾ എയ്റ്റ്-വേ വിസർ
നാല് പവർ വിൻഡോകൾ
സെക്കൻഡ് ബേസ് (പ്യൂവറിൽ) ലഭ്യമായ സവിശേഷതകൾ
17-ഇഞ്ച് അലോയ് വീലുകൾ
പനോരമിക് സൺറൂഫ്
ഹിൽ അസിസ്റ്റ്
ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ
10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ്
Also Read: നിസ്സാൻ്റെ പുത്തൻ വെടിക്കെട്ട്! 6 ലക്ഷത്തിൽ താഴെ വിലയിൽ ഒരു ‘ബിഗ് കാർ’; ഇന്ത്യൻ വിപണി ഇളകി മറിയും
വയർലെസ് ആൻഡ്രോയിഡ് ഓട്ടോ & ആപ്പിൾ കാർപ്ലേ
പ്യുവർ വേരിയന്റിലെ സവിശേഷതകൾ ഓഫീഷ്യൽ ഇൻബിൽറ്റ്, ഉയർന്ന ഗുണനിലവാരമുള്ള, സുരക്ഷയും ഫിറ്റ്മെന്റും ഉറപ്പുള്ളവയാണ്. സുരക്ഷയിലും ഫിറ്റ്മെന്റിലും കമ്പനി ഉറപ്പുനൽകുന്ന വാറന്റി, സോഫ്റ്റ്‌വെയർ/ഹാർഡ്‌വെയർ ഇന്റഗ്രേഷൻ എന്നിവ നന്നായി പ്രവർത്തിക്കുന്നുമുണ്ട്.






