CMDRF

നാനോയുടെ ഇലക്ട്രിക് വകഭേദം പുറത്തിറക്കാനൊരുങ്ങി ടാറ്റ

നാനോയുടെ ഇലക്ട്രിക് വകഭേദം പുറത്തിറക്കാനൊരുങ്ങി ടാറ്റ
നാനോയുടെ ഇലക്ട്രിക് വകഭേദം പുറത്തിറക്കാനൊരുങ്ങി ടാറ്റ

നാനോയുടെ ഇലക്ട്രിക് വകഭേദം പുറത്തിറക്കാന്‍ ഒരുങ്ങി ടാറ്റ. അതിനൂതനമായ ബാറ്ററി പാക്കില്‍ പുറത്തിറക്കാന്‍ പോകുന്ന വാഹനത്തിന് അതിശയിപ്പിക്കുന്ന ഫീച്ചറുകളാണ് ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഒറ്റ ചാര്‍ജില്‍ 300 കിലോ മീറ്റര്‍ വരെ റേഞ്ച് ലഭിക്കുന്ന ബാറ്ററി പാക്കുകളാണ് വാഹനത്തില്‍ ഉള്‍പ്പെടുത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതുകൊണ്ട് തന്നെ ദീര്‍ഘ ദൂര യാത്രകള്‍ക്ക് ഏറ്റവും മികച്ച ഓപ്ഷനായി നാനോ മാറിയേക്കും.

വാഹനത്തിന്റെ അകത്തേക്ക് വരുമ്പോള്‍ അത്യുഗ്രന്‍ ഫീച്ചറുകളാണ് ടാറ്റ ഒരുക്കുക. ആപ്പിള്‍, ആന്‍ഡ്രോയിഡ് ഫോണുകള്‍ കണക്റ്റിവിറ്റി സൗകര്യം ഉറപ്പായും പ്രതീക്ഷിക്കാം. കൂടാതെ എന്റര്‍ടെയിന്‍മെന്റിന് പ്രാധാന്യം നല്‍കിക്കൊണ്ട് 7 ഇഞ്ച് വലുപ്പത്തിലുള്ള ടച്ച് സ്‌ക്രീനും വാഹനത്തിലുണ്ടാകും. 6 സ്പീക്കര്‍ സൗണ്ട് സിസ്റ്റത്തിനൊപ്പം ഇന്റര്‍നെറ്റ് കണക്ടിവിറ്റി സൗകര്യവും നല്‍കും.

ഇതിനെല്ലാം പുറമെ പവര്‍ സ്റ്റിയറിംഗ്, പവര്‍ വിന്‍ഡോകള്‍, ആന്റി ബ്രേക്കിംഗ് ലോക്കിംഗ് സിസ്റ്റം, ഓട്ടോമാറ്റിക് എസി തുടങ്ങിയ സൗകര്യങ്ങളും കാറില്‍ ഉണ്ടാകും. സുരക്ഷയ്ക്കായി റിമോട്ട് ലോക്കിംഗ് സൗകര്യവും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാധാരണക്കാര്‍ക്ക് വാങ്ങാവുന്ന തരത്തിലാണ് വാഹനത്തിന്റെ വിലയെന്നാണ് റിപ്പോര്‍ട്ട്.

Top