റോഡുകളിൽ വിപ്ലവം തീർക്കാൻ ടാറ്റ അവിന്യ; പരീക്ഷണയോട്ട ചിത്രങ്ങൾ പുറത്ത്!

നീളമേറിയ വീൽബേസ്, വലിയ പിൻവാതിലുകൾ, കുറഞ്ഞ ഓവർഹാങ് എന്നിവയോടെ ഏകദേശം 4,300 mm നീളത്തിലാണ് ഈ വാഹനം വിപണിയിലെത്തുക

റോഡുകളിൽ വിപ്ലവം തീർക്കാൻ ടാറ്റ അവിന്യ; പരീക്ഷണയോട്ട ചിത്രങ്ങൾ പുറത്ത്!
റോഡുകളിൽ വിപ്ലവം തീർക്കാൻ ടാറ്റ അവിന്യ; പരീക്ഷണയോട്ട ചിത്രങ്ങൾ പുറത്ത്!

ടാറ്റ മോട്ടോഴ്‌സിന്റെ ഏറ്റവും പ്രതീക്ഷയർപ്പിക്കുന്ന പ്രീമിയം ഇലക്ട്രിക് എസ്‌യുവിയായ ‘അവിന്യ’ ആദ്യമായി ഇന്ത്യൻ റോഡുകളിൽ പരീക്ഷണയോട്ടം നടത്തവേ ക്യാമറയിൽ പതിഞ്ഞു. ടെസ്റ്റ് മ്യൂളിൽ നിന്നും വാഹനത്തിന്റെ രൂപകൽപ്പനയെക്കുറിച്ചും പ്രധാന സവിശേഷതകളെക്കുറിച്ചുമുള്ള സുപ്രധാന വിവരങ്ങൾ വ്യക്തമായിട്ടുണ്ട്. ക്ലോസ്‌ഡ്-ഓഫ് ഗ്രിൽ, മെലിഞ്ഞ LED ഡേടൈം റണ്ണിങ് ലൈറ്റുകൾ, ബമ്പറിൽ ലംബമായി നൽകിയിരിക്കുന്ന ലൈറ്റിങ് യൂണിറ്റുകൾ.

എയറോഡൈനാമിക് അലോയ് വീലുകൾ, ബോഡിയോട് ചേർന്നുനിൽക്കുന്ന ഫ്ലഷ് ഡോർ ഹാൻഡിലുകൾ, സ്ലോപ്പിങ് റൂഫ്‌ലൈൻ, പിൻ സ്ലോട്ടിംഗിനോട് ചേർന്ന സ്പോയിലർ, കണക്റ്റഡ് എൽഇഡി ടെയിൽലൈറ്റുകൾ. നീളമേറിയ വീൽബേസ്, വലിയ പിൻവാതിലുകൾ, കുറഞ്ഞ ഓവർഹാങ് എന്നിവയോടെ ഏകദേശം 4,300 mm നീളത്തിലാണ് ഈ വാഹനം വിപണിയിലെത്തുക. ചെറി-ജാഗ്വാർ ലാൻഡ് റോവർ സംയുക്ത സംരംഭം വികസിപ്പിച്ച ഫ്രീലാൻഡർ പ്ലാറ്റ്‌ഫോമിലാണ് അവിന്യ നിർമ്മിക്കുന്നത്. 350 kW വരെയുള്ള അതിവേഗ DC ഫാസ്റ്റ് ചാർജിങ് പിന്തുണയ്ക്കും. 65 kWh മുതൽ 80 kWh വരെ ശേഷിയുള്ള ബാറ്ററി പാക്കുകൾ പ്രതീക്ഷിക്കാം. അവിന്യ എക്സ് എന്ന പേരിലായിരിക്കും ഈ സീരീസിലെ ആദ്യ മോഡൽ എത്തുക എന്നാണ് സൂചന. ടച്ച് കണ്ട്രോളുകളുള്ള പുതിയ സ്റ്റിയറിങ് വീൽ, പനോരമിക് സൺറൂഫ്, വയർലെസ് ഫോൺ ചാർജർ, 360-ഡിഗ്രി ക്യാമറ. വി2എൽ, വി2വി സാങ്കേതികവിദ്യ വഴി മറ്റ് വൈദ്യുത ഉപകരണങ്ങളിലേക്കും ഇവികളിലേക്കും വൈദ്യുതി നൽകാൻ കഴിയും. വാഹനത്തിന്റെ അവതരണ തീയതിയും വിലയും സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം കമ്പനി ഇതുവരെ നടത്തിയിട്ടില്ല.

Share Email
Top