ചെന്നൈ: പ്രശസ്ത തമിഴ് ടെലിവിഷൻ നടനായ യുവൻരാജ് നേത്രൻ അന്തരിച്ചു. 45 വയസ്സായിരുന്നു പ്രായം. കഴിഞ്ഞ ആറ് മാസമായി കാൻസർ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
താരത്തിന്റെ മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ ഇൻസ്റ്റാഗ്രാമിലെ അദ്ദേഹത്തിന്‍റെ അവസാന പോസ്റ്റ് ഏറെ വൈറലാകുകയാണ്. തന്‍റെ ഇളയ മകൾ അഞ്ചന വീട്ടിൽ തയാറാക്കിയ ബിസ്കറ്റിന്‍റെ ചിത്രമാണ് അദ്ദേഹം അവസാനമായി പങ്കുവെച്ചത്. പോസ്റ്റിന് താഴെ ആദരാഞ്ജലി അറിയിച്ചുകൊണ്ടുള്ള നിരവധി കമന്‍റുകളാണ് ഇപ്പോൾ വരുന്നത്.
Also Read : കൊറിയൻ ഡ്രാമ സൂപ്പർ താരം പാർക്ക് മിൻ ജേ അന്തരിച്ചു
ബാലതാരമായി കരിയർ ആരംഭിച്ച നേത്രൻ 25 വർഷത്തിലേറെയായി തമിഴ് ടെലിവിഷൻ രംഗത്തെ സജീവ സാന്നിധ്യമാണ്. നിരവധി റിയാലിറ്റി ഷോകളിലും താരം പങ്കെടുത്തിട്ടുണ്ട്. നേത്രനന്‍റെ ഭാര്യ ദീപ നേത്രനും ടെലിവിഷൻ താരമാണ്. കുടുംബാംഗങ്ങളുമായുള്ള ഫോട്ടോകളും വീഡിയോകളും അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കുവെക്കാറുണ്ടായിരുന്നു. 2024 ഏപ്രിലിൽ 24-ാം വിവാഹ വാർഷികം ആഘോഷിച്ചതിന്‍റെ ദൃശ്യങ്ങളും സമൂഹമാധ്യമത്തിൽ താരം പങ്കുവെച്ചിരുന്നു.