15000 രൂപ വില വരുന്ന ഓട്ടുരുളിയും പാത്രങ്ങളും കവർന്നു; തമിഴ്നാട് സ്വദേശിനികൾ പിടിയിൽ

ഇവർ തൃശ്ശൂർ റെയിൽവേ സ്റ്റേഷന് സമീപമാണ് താമസിക്കുന്നത്

15000 രൂപ വില വരുന്ന ഓട്ടുരുളിയും പാത്രങ്ങളും കവർന്നു; തമിഴ്നാട് സ്വദേശിനികൾ പിടിയിൽ
15000 രൂപ വില വരുന്ന ഓട്ടുരുളിയും പാത്രങ്ങളും കവർന്നു; തമിഴ്നാട് സ്വദേശിനികൾ പിടിയിൽ

തൃശ്ശൂർ: ഓട്ടുരുളിയും പാത്രങ്ങളും കവർന്ന കേസിൽ തമിഴ്നാട് സ്വദേശികളായ രണ്ട് സ്ത്രീകൾ പിടിയിൽ. ഇരിങ്ങാലക്കുട തളിയക്കോണം സ്വദേശിയുടെ വീട്ടിൽ നിന്നുമാണ് ഓട്ടുരുളിയും പാത്രങ്ങളും മോഷണം പോയത്. തമിഴ്‌നാട് തിരുനൽവേലി സ്വദേശിനികളായ നാഗമ്മ ( 49 വയസ്), മീന (29 വയസ് ) എന്നിവരെ ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ തൃശ്ശൂർ റെയിൽവേ സ്റ്റേഷന് സമീപമാണ് താമസിക്കുന്നത്.

Also Read: തിരുവനന്തപുരത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ

ഈ മാസം 17 ന് ഉച്ചക്ക് ഒരു മണിക്കായിരുന്നു സംഭവം. ഇരിങ്ങാലക്കുട തളിയക്കോണം സ്വദേശി കൂട്ടുമാക്കൽ അജയകുമാറിൻ്റെ വീടിൻ്റെ ലോക്ക് പൊട്ടിച്ച് അകത്ത്കയറി വീടിനുള്ളിൽ സൂക്ഷിച്ച 15000 രൂപ വില വരുന്ന ഓട്ടുരുളിയും മറ്റ് പാത്രങ്ങളും ഇവർ കവറുകയായിരുന്നു. അജയകുമാർ വീട്ടിൽ ഇല്ലാത്ത സമയത്താണ് മോഷണം നടന്നത്.

അജയകുമാർ വീട്ടിൽ തിരിച്ച് വന്നപ്പോഴാണ് വീടിന്റെ ഗ്രിൽ തുറന്നു കിടക്കുന്നതും മോഷണം നടന്നതും അറിയുന്നത്. അയൽവാസികളാണ് അല്പം മുൻപ് തമിഴ് സ്ത്രീകൾ വീട്ടിൽ നിന്നും പോകുന്നത് കണ്ടതായി പറഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മാപ്രാണം വർണ്ണ തീയേറ്ററിന് സമീപത്തുവെച്ച് ചാക്ക് കെട്ടുമായി നടന്നു പോയ പ്രതികളെ നാട്ടുകാർ തടഞ്ഞു വച്ച് പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു.

Share Email
Top