33 ഇനം നായ്ക്കളെ വളര്‍ത്തുന്നതില്‍ നിയന്ത്രണവുമായി തമിഴ്നാട് സര്‍ക്കാര്‍

33 ഇനം നായ്ക്കളെ വളര്‍ത്തുന്നതില്‍ നിയന്ത്രണവുമായി തമിഴ്നാട് സര്‍ക്കാര്‍

ചെന്നൈ: 33 ഇനം നായ്ക്കളെ വളര്‍ത്തുന്നതില്‍ നിയന്ത്രണവുമായി തമിഴ്‌നാട് സര്‍ക്കാര്‍. ചെന്നൈയില്‍ 5 വയസുകാരിയെ റോട്ട് വീലര്‍ ഇനത്തില്‍പ്പെട്ട നായ ആക്രമിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി. പട്ടികയില്‍ ഉള്‍പ്പെട്ട നായ്ക്കളെ ഇറക്കുമതി ചെയ്യുന്നതിനും പ്രജനനം നടത്തുന്നതിനും വില്‍ക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയതായി മൃഗസംരക്ഷണവകുപ്പ് വ്യക്തമാക്കി.

ജനങ്ങളെ ആക്രമിക്കാന്‍ സാധ്യതയുള്ള റോട്ട് വീലര്‍, ടോസ ഇനു വുള്‍ഫ് ഡോഗ്‌സ്, അമേരിക്കന്‍ ബുള്‍ ഡോഗ് തുടങ്ങിയ ഇനം നായ്ക്കള്‍ക്കാണ് നിയന്ത്രണം. നിലവില്‍ ഈ ഇനത്തില്‍പ്പെട്ട നായ്ക്കളെ വളര്‍ത്തുന്നുണ്ടെങ്കില്‍ വന്ധ്യംകരണം നടത്തണമെന്നും നിര്‍ദേശമുണ്ട്.

Top