‘ഹിന്ദി അടിച്ചേല്‍പിക്കരുതെന്ന വിജയ്യുടെ പ്രസ്താവന ഇരട്ടത്താപ്പ്’; അണ്ണാമലൈ

വിജയ് ചെന്നൈയില്‍ സിബിഎസ്ഇ സ്‌കൂള്‍ നടത്തുന്നുണ്ടെന്നും വിദ്യാശ്രമം എന്ന സ്‌കൂളില്‍ ഹിന്ദിയും പഠിപ്പിക്കുന്നുണ്ടെന്നും അണ്ണാമലൈ പറഞ്ഞു.

‘ഹിന്ദി അടിച്ചേല്‍പിക്കരുതെന്ന വിജയ്യുടെ പ്രസ്താവന ഇരട്ടത്താപ്പ്’; അണ്ണാമലൈ
‘ഹിന്ദി അടിച്ചേല്‍പിക്കരുതെന്ന വിജയ്യുടെ പ്രസ്താവന ഇരട്ടത്താപ്പ്’; അണ്ണാമലൈ

ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്യെ വിമര്‍ശിച്ച് തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ. ഹിന്ദി അടിച്ചേല്‍പിക്കരുതെന്ന വിജയ്യുടെ പ്രസ്താവന ഇരട്ടത്താപ്പെന്ന് അണ്ണാമലൈ വിമര്‍ശിച്ചു. വിജയ് ചെന്നൈയില്‍ സിബിഎസ്ഇ സ്‌കൂള്‍ നടത്തുന്നുണ്ടെന്നും വിദ്യാശ്രമം എന്ന സ്‌കൂളില്‍ ഹിന്ദിയും പഠിപ്പിക്കുന്നുണ്ടെന്നും അണ്ണാമലൈ പറഞ്ഞു.

Also Read: പസഫിക് മേഖലയിൽ ചൈനയുടെ നീക്കം, യുറോപ്പിന്റെ വഴി മുട്ടും, ജാഗ്രത പുലർത്തി ന്യൂസിലൻഡ്

വിജയ്യുടെ സ്‌കൂളിന്റെ രേഖകളും അണ്ണാമലൈ പുറത്തുവിട്ടു. വിജയ്യുടെ മകന്‍ മൂന്നാം ഭാഷയായി ഫ്രഞ്ച് പഠിക്കുന്നു. മറ്റുള്ളവര്‍ രണ്ട് ഭാഷ മാത്രം പഠിച്ചാല്‍ മതിയെന്ന് പറയുന്നത് എന്തുകൊണ്ടെന്നും അണ്ണാമലൈ ചോദിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നുവെന്ന് ഇന്ത്യാ സഖ്യം തെറ്റിദ്ധാരണ പരത്തുന്നുവെന്നും പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാരും ഒരിക്കലും ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് അണ്ണമലൈ പറഞ്ഞു. ഹിന്ദി പഠിക്കാന്‍ താത്പര്യമില്ലെങ്കില്‍ മറ്റേതെങ്കിലും ഭാഷ പഠിക്കാം. വിദ്യാര്‍ത്ഥികളെ ആശയക്കുഴപ്പത്തിലാക്കുന്ന രാഷ്ട്രീയം ശരിയല്ലെന്ന് അണ്ണമലൈ പറഞ്ഞു.

Share Email
Top