ടി20! വൈഭവ് പുറത്ത്, സഞ്ജുവിന് ഓപ്പണിംഗ്; പ്ലേയിംഗ് ഇലവൻ പ്രഖ്യാപിച്ച് ആകാശ് ചോപ്ര

വൈഭവ് സൂര്യവംശിക്ക് അവസരത്തിനായി കുറച്ചുസമയം കൂടി കാത്തിരിക്കേണ്ടി വരുമെന്നും, നിലവിൽ മോശം പ്രകടനങ്ങൾ നടത്താത്ത സഞ്ജുവിനെ ബെഞ്ചിലിരുത്തുന്നത് ഉചിതമല്ലെന്നും ആകാശ് ചോപ്ര വ്യക്തമാക്കി

ടി20! വൈഭവ് പുറത്ത്, സഞ്ജുവിന് ഓപ്പണിംഗ്; പ്ലേയിംഗ് ഇലവൻ പ്രഖ്യാപിച്ച് ആകാശ് ചോപ്ര
ടി20! വൈഭവ് പുറത്ത്, സഞ്ജുവിന് ഓപ്പണിംഗ്; പ്ലേയിംഗ് ഇലവൻ പ്രഖ്യാപിച്ച് ആകാശ് ചോപ്ര

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ടി20 പരമ്പരയിലെ ആദ്യ പോരാട്ടത്തിനുള്ള സാധ്യതാ ഇലവനെ പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. കൗമാര താരം വൈഭവ് സൂര്യവംശിയെ ഒഴിവാക്കി മലയാളി താരം സഞ്ജു സാംസണെയാണ് ചോപ്ര തന്റെ ആദ്യ ഇലവനിലെ ഓപ്പണറായി ഉൾപ്പെടുത്തിയിരിക്കുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം പ്ലേയിംഗ് ഇലവൻ വിശകലനം പങ്കുവെച്ചത്.

വൈഭവ് സൂര്യവംശിക്ക് അവസരത്തിനായി കുറച്ചുസമയം കൂടി കാത്തിരിക്കേണ്ടി വരുമെന്നും, നിലവിൽ മോശം പ്രകടനങ്ങൾ നടത്താത്ത സഞ്ജുവിനെ ബെഞ്ചിലിരുത്തുന്നത് ഉചിതമല്ലെന്നും ആകാശ് ചോപ്ര വ്യക്തമാക്കി. അഭിഷേക് ശർമ്മയ്ക്കൊപ്പം സഞ്ജു സാംസൺ തന്നെ ഇന്നിംഗ്സ് ഓപ്പൺ ചെയ്യണം. മൂന്നാം നമ്പറിൽ ഇഷാൻ കിഷനും നാലാമനായി ക്യാപ്റ്റൻ ശ്രേയസ് അയ്യരും അഞ്ചാമതായി മികച്ച ഫോമിലുള്ള തിലക് വർമ്മയും ബാറ്റ് ചെയ്യുമെന്നും ചോപ്ര കൂട്ടിച്ചേർത്തു.

Also Read: സ്പാനിഷ് ഗ്രാൻപ്രീ; മക്‌ലാരന്റെ ലാൻഡോ നോറിസിന് സീസണിലെ മൂന്നാം പോൾ പൊസിഷൻ

ഹാർദിക് പാണ്ഡ്യയുടെ അഭാവത്തിൽ ഓൾറൗണ്ടർമാരായ നിതീഷ് കുമാർ റെഡ്ഡിയെയും ശിവം ദുബെയെയും ഒരുമിച്ച് ടീമിൽ ഉൾപ്പെടുത്തണമെന്നാണ് അദ്ദേഹത്തിന്റെ നിർദ്ദേശം. ആറാം നമ്പറിൽ നിതീഷും ഏഴാമതായി ശിവം ദുബെയും കളിക്കുമ്പോൾ എട്ടാം നമ്പറിൽ അക്സർ പട്ടേൽ എത്തും. സ്പെഷ്യലിസ്റ്റ് ബൗളർമാരായി ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി എന്നിവരെയാണ് ചോപ്ര ഉൾപ്പെടുത്തിയിട്ടുള്ളത്.

Share Email
Top