രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഭക്ഷണവിതരണക്കാരായ സ്വിഗ്ഗി 10 മിനിറ്റിനുള്ളില്‍ ഭക്ഷണം വിതരണം ചെയ്യുന്ന സേവനമായ സ്വിഗ്ഗി ‘ബോള്‍ട്ട്’ 400 ലധികം നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചു. കഴിഞ്ഞ ഒക്ടോബറിലാണ് രാജ്യത്ത് ബോള്‍ട്ട് സേവനങ്ങള്‍ക്ക് സ്വിഗ്ഗി തുടക്കമിട്ടത്. ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ഡല്‍ഹി, മുംബൈ, പൂനെ തുടങ്ങിയ വന്‍ നഗരങ്ങളില്‍ ആണ് സ്വിഗ്ഗി ബോള്‍ട്ട് ആദ്യം തുടങ്ങിയത്. നാനൂറിലധികം നഗരങ്ങളിലേക്ക് സേവനം വ്യാപിപ്പിച്ചതോടെ കൊച്ചി , ജയ്പൂര്‍, ലഖ്നൗ, അഹമ്മദാബാദ്, ഇന്‍ഡോര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലും പത്ത് മിനിറ്റിനുള്ളില്‍ സ്വിഗി ബോള്‍ട്ട് ഭക്ഷണം എത്തിക്കും.
Also Read: ഏലം ഇൻഷുറൻസ്; ഏറ്റവും കുറഞ്ഞ പരിധി ഒരു ഏക്കറാക്കി
ബോള്‍ട്ടിന് കീഴില്‍ ഉപഭോകക്താക്കള്‍ക്ക് ബര്‍ഗര്‍, ചായ-കാപ്പി, ശീതളപാനീയങ്ങള്‍, പ്രഭാതഭക്ഷണം, എന്നിവ ഓര്‍ഡര്‍ ചെയ്യാന്‍ കഴിയും. ഇവ തയ്യാറാക്കാന്‍ വളരെ കുറച്ച് സമയം മാത്രമേ അവശ്യമുള്ളൂ എന്നതിനാലാണ് ബോള്‍ട്ടിന് കീഴില്‍ വിഭവങ്ങളുടെ എണ്ണം പരിമിതപ്പെടുത്തിയിരിക്കുന്നത്. ഐസ്ക്രീം, മധുരപലഹാരങ്ങള്‍, ലഘുഭക്ഷണങ്ങള്‍ എന്നിവയും ബോള്‍ട്ട് വഴി വിതരണം ചെയ്യുമെന്ന് സ്വിഗ്ഗി അറിയിച്ചു. അതേ സമയം ഉപഭോക്താക്കള്‍ അവരുടെ 2 കിലോമീറ്റര്‍ പരിധിയിലുള്ള റെസ്റ്റോറന്റുകളില്‍ നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്യണം.