ഡീസല്‍ കാറുകളോട് വിട പറഞ്ഞ് സ്വീഡിഷ് ആഡംബര വാഹന ബ്രാന്‍ഡായ വോള്‍വോ

ഡീസല്‍ കാറുകളോട് വിട പറഞ്ഞ് സ്വീഡിഷ് ആഡംബര വാഹന ബ്രാന്‍ഡായ വോള്‍വോ

ഡീസല്‍ കാറുകളോട് വിട പറഞ്ഞ് സ്വീഡിഷ് ആഡംബര വാഹന ബ്രാന്‍ഡായ വോള്‍വോ. അടുത്തിടെയാണ് കമ്പനി തങ്ങളുടെ അവസാന ഡീസല്‍ കാര്‍ തയ്യാറാക്കിയത്. 2040 ഓടെ പൂര്‍ണമായും വൈദ്യുതീകരിക്കാനാണ് വോള്‍വോ ലക്ഷ്യമിടുന്നത്. ഇവി, ഹൈബ്രിഡ് കാറുകള്‍ ഈ പ്രചാരണത്തിന് നേതൃത്വം നല്‍കും. കഴിഞ്ഞ സെപ്റ്റംബറില്‍ എന്‍വൈസി ക്ലൈമറ്റ് വീക്കില്‍ വോള്‍വോ ഈ പ്രഖ്യാപനം ലോകത്തെ അറിയിച്ചു, ഇപ്പോള്‍ അവര്‍ അത് യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നു. ബ്രാന്‍ഡ് അതിന്റെ അവസാന ഡീസല്‍ കാറാണ് അടുത്തിടെ നിര്‍മ്മിച്ചത്.

2019-ല്‍ യൂറോപ്പില്‍ വില്‍ക്കുന്ന ബ്രാന്‍ഡിന്റെ കാറുകളില്‍ ഭൂരിഭാഗവും ഡീസല്‍ ഉപയോഗിച്ചാണ് ഓടുന്നത്. അതേസമയം ഇലക്ട്രിക് മോഡലുകള്‍ ജനപ്രീതി നേടാന്‍ തുടങ്ങിയിരുന്നു. ഇപ്പോള്‍ വോള്‍വോയുടെ മിക്ക കാറുകളും ഇലക്ട്രിക് ആകും. കഴിഞ്ഞ വര്‍ഷം, വോള്‍വോ പൂര്‍ണമായും ഇലക്ട്രിക് കാറുകളുടെ വില്‍പ്പന 70 ശതമാനം വര്‍ധിപ്പിക്കുകയും ആഗോള ഇലക്ട്രിക് വിപണി വിഹിതം 34 ശതമാനം വര്‍ധിക്കുകയും ചെയ്തിരുന്നു.പ്ലഗ്-ഇന്‍ ഹൈബ്രിഡ്, മൈല്‍ഡ്-ഹൈബ്രിഡ് മോഡലുകള്‍ ഉള്‍പ്പെടെയുള്ള സമ്മിശ്ര പോര്‍ട്ട്ഫോളിയോ ഉള്ള തങ്ങളുടെ ഭാവി തീര്‍ച്ചയായും പൂര്‍ണ്ണമായും ഇലക്ട്രിക് ആണെന്ന് വോള്‍വോ പറയുന്നു. ഇലക്ട്രിക്, ഹൈബ്രിഡ് കാറുകളാണ് ഭാവിയെന്ന് തോന്നുന്നു, വോള്‍വോയുടെ ഇന്ത്യന്‍ നിരയിലും ഈ മാറ്റം നമ്മള്‍ കണ്ടു. ഏകദേശം മൂന്ന് വര്‍ഷമായി ഇന്ത്യയില്‍ പെട്രോള്‍ മോഡലുകള്‍ മാത്രമാണ് ബ്രാന്‍ഡ് വില്‍ക്കുന്നത്.

97 വര്‍ഷത്തെ ചരിത്രത്തില്‍ വോള്‍വോ ഒരു സുപ്രധാന നാഴികക്കല്ലാണിത്. ഈ നീക്കത്തിലൂടെ, 2040-ഓടെ ഒരു പൂര്‍ണ വൈദ്യുത കാര്‍ നിര്‍മ്മാതാവാകുക എന്ന ലക്ഷ്യത്തിലേക്ക് വോള്‍വോ ചുവടുവയ്ക്കുകയാണ്. അഞ്ച് വര്‍ഷം മുമ്പ് വരെ യൂറോപ്പില്‍ വോള്‍വോയുടെ ബ്രെഡ് ആന്‍ഡ് ബട്ടര്‍ പവര്‍ട്രെയിനായിരുന്നു ഡീസല്‍ എഞ്ചിനുകള്‍.ഫെബ്രുവരി ആദ്യം, ബെല്‍ജിയത്തിലെ ഗെന്റിലെ വോള്‍വോയുടെ പ്ലാന്റ് അതിന്റെ അവസാന ഡീസല്‍ കാറായ വി60 നിര്‍മ്മിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, സ്വീഡനിലെ ടോര്‍സ്ലാന്‍ഡയിലുള്ള കമ്പനിയുടെ പ്ലാന്റ് അതിന്റെ അവസാനത്തെ XC90 ഡീസല്‍ കാറിന്റെ ഉത്പാദനം നടത്തി. ഇതോടെ ഇവിടെയും ഡീസല്‍ പ്രൊഡക്ഷന്‍ നിര്‍ത്തി.

Top