സുവര്‍ണം 2024 ഇന്ന് ഇന്ത്യന്‍ ക്ലബ്ബില്‍

സുവര്‍ണം 2024 ഇന്ന് ഇന്ത്യന്‍ ക്ലബ്ബില്‍

മനാമ: പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷന്‍ ബി.എം.സിയും സുബി ഹോംസുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മെഗാ ഇവന്റ് സുവര്‍ണം 2024 ഇന്ന് വൈകീട്ട് ആറു മുതല്‍ 11 വരെ ഇന്ത്യന്‍ ക്ലബില്‍ നടക്കും. പ്രശസ്ത മിമിക്രി താരം മഹേഷ് കുഞ്ഞുമോന്‍ അവതരിപ്പിക്കുന്ന കോമഡി ഫെസ്റ്റ്, പിന്നണി ഗായിക ശിഖാ പ്രഭാകറും, മ്യൂസിക് ഡയറക്ടറും പിന്നണി ഗായകനുമായ ഫൈസല്‍ റാസി എന്നിവര്‍ അവതരിപ്പിക്കുന്ന മ്യൂസിക് ഫെസ്റ്റും ഉണ്ടായിരിക്കും. ബഹ്‌റൈനിലെ പ്രശസ്ത കലാകാരന്മാര്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും. ചടങ്ങില്‍ ബഹ്‌റൈനിലെ സാമൂഹിക സാംസ്‌ക്കാരിക രംഗത്തെ പ്രശസ്തര്‍ പങ്കെടുക്കും.

Top