വ്യാപാരിയെ കൊലപ്പെടുത്തി മുങ്ങിയ പ്രതി 13 വർഷത്തിന് ശേഷം പിടിയിൽ

2013 നവംബറിൽ നടന്ന ക്രൂരമായ കൊലപാതകത്തിന് ശേഷം അറസ്റ്റിലായ ഇയാൾ, പിന്നീട് ജാമ്യം ലഭിച്ചതോടെ നാട്ടിലേക്ക് മുങ്ങുകയായിരുന്നു

വ്യാപാരിയെ കൊലപ്പെടുത്തി മുങ്ങിയ പ്രതി 13 വർഷത്തിന് ശേഷം പിടിയിൽ
വ്യാപാരിയെ കൊലപ്പെടുത്തി മുങ്ങിയ പ്രതി 13 വർഷത്തിന് ശേഷം പിടിയിൽ

ലപ്പുറത്ത് വ്യാപാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 13 വർഷത്തിന് ശേഷം പിടിയിൽ. പാണ്ടിക്കാട് കിഴക്കേ പാണ്ടിക്കാട് സ്വദേശിയായ മുഹമ്മദിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലാണ് പ്രതിയെ പിടികൂടിയത്. പശ്ചിമ ബംഗാൾ സ്വദേശിയായ സഞ്ജയ് റാണ (33) ആണ് ഒഡീഷയിൽ വെച്ച് പാണ്ടിക്കാട് പൊലീസിന്റെ പിടിയിലായത്.

2013 നവംബറിൽ നടന്ന ക്രൂരമായ കൊലപാതകത്തിന് ശേഷം അറസ്റ്റിലായ ഇയാൾ, പിന്നീട് ജാമ്യം ലഭിച്ചതോടെ നാട്ടിലേക്ക് മുങ്ങുകയായിരുന്നു. വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ അതീവ സാഹസികമായാണ് അന്വേഷണ സംഘം വലയിലാക്കിയത്.

Share Email
Top