ടി20 നായകസ്ഥാനത്തുനിന്ന് സൂര്യകുമാർ യാദവിനെ നീക്കി; ടീമിലെ സ്ഥാനവും അനിശ്ചിതത്വത്തിൽ

2028-ലെ ടി20 ലോകകപ്പ് മുന്നിൽക്കണ്ട് പുതിയൊരു ക്യാപ്റ്റനെ കണ്ടെത്താനുള്ള ചർച്ചകൾ സെലക്ഷൻ കമ്മിറ്റിയും കോച്ച് ഗൗതം ഗംഭീറും ചേർന്ന് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യകുമാർ യാദവിനെ നീക്കി; ടീമിലെ സ്ഥാനവും അനിശ്ചിതത്വത്തിൽ
ടി20 നായകസ്ഥാനത്തുനിന്ന് സൂര്യകുമാർ യാദവിനെ നീക്കി; ടീമിലെ സ്ഥാനവും അനിശ്ചിതത്വത്തിൽ

ന്ത്യൻ ടി20 ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ നായകസ്ഥാനത്തുനിന്ന് നീക്കിയതായി റിപ്പോർട്ട്. ടി20 ലോകകപ്പ് ജേതാക്കളായി മൂന്ന് മാസം മാത്രം പിന്നിടുമ്പോഴാണ് ബിസിസിഐയുടെ ഈ അപ്രതീക്ഷിത തീരുമാനം. സൂര്യകുമാർ യാദവിന്റെ മോശം ഫോമാണ് താരത്തിന് തിരിച്ചടിയായത്. അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവിയാണ് ഈ വാർത്ത പുറത്തുവിട്ടത്.

സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യ ടി20 ലോകകപ്പ് കിരീടം നിലനിർത്തിയെങ്കിലും, ബാറ്റിംഗിലെ സ്ഥിരതയില്ലായ്മയാണ് അദ്ദേഹത്തിന് വിനയായത്. അയർലൻഡ്, ഇംഗ്ലണ്ട് പര്യടനത്തിനുള്ള സ്‌ക്വാഡ് പ്രഖ്യാപനത്തിന് മുന്നോടിയായി, ഭാവി ലക്ഷ്യമിട്ടാണ് ബിസിസിഐയുടെ നീക്കം. 2028-ലെ ടി20 ലോകകപ്പ് മുന്നിൽക്കണ്ട് പുതിയൊരു ക്യാപ്റ്റനെ കണ്ടെത്താനുള്ള ചർച്ചകൾ സെലക്ഷൻ കമ്മിറ്റിയും കോച്ച് ഗൗതം ഗംഭീറും ചേർന്ന് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.

Also Read: ലിവർപൂൾ വിട്ട് റയലിലേക്ക്; പ്രതിരോധക്കോട്ടയിൽ കരുത്തനായി ഇബ്രാഹിമ കൊണാറ്റെ

നായകസ്ഥാനം നഷ്ടപ്പെട്ടതിന് പിന്നാലെ ടീമിലെ സ്ഥാനവും സൂര്യകുമാർ യാദവിന് നഷ്ടമാകുമെന്നാണ് സൂചന. ക്യാപ്റ്റൻ എന്ന നിലയിൽ മാത്രം ടീമിൽ തുടരുന്നത് ബിസിസിഐ അനുവദിക്കാൻ തയ്യാറല്ലെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ടി20 ഫോർമാറ്റിൽ മാത്രമാണ് സൂര്യ ഇന്ത്യക്കായി കളിക്കുന്നത്. ഏഷ്യാകപ്പും ടി20 ലോകകപ്പും സൂര്യയുടെ കീഴിൽ ഇന്ത്യ നേടിയിട്ടുണ്ടെങ്കിലും, വ്യക്തിഗത പ്രകടനത്തിലെ മാന്ദ്യം താരത്തിന് ഭീഷണിയായി മാറി.

Share Email
Top