രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിലും ഫോം കണ്ടെത്താനാകാതെ സൂര്യ

ഹരിയാനയ്‌ക്കെതിരായ ര‍ഞ്ജി ട്രോഫി ക്വാർട്ടറിൽ സൂര്യകുമാർ ചെറിയ സ്കോറിലാണ് പുറത്തായത്

രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിലും ഫോം കണ്ടെത്താനാകാതെ സൂര്യ
രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിലും ഫോം കണ്ടെത്താനാകാതെ സൂര്യ

ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലെ മോശം ഫോം രഞ്ജി ട്രോഫിയിലും തുടർന്ന് സൂര്യകുമാർ യാദവ്. ഹരിയാനയ്‌ക്കെതിരായ ര‍ഞ്ജി ട്രോഫി ക്വാർട്ടറിൽ സൂര്യകുമാർ ചെറിയ സ്കോറിലാണ് പുറത്തായത്. ഈഡൻ ഗാർഡൻസിൽ നടക്കുന്ന മത്സരത്തിൽ ഇരട്ട ഫോറുകളുമായി തുടക്കമിട്ടെങ്കിലും, അഞ്ച് പന്തിൽ ഒൻപതു റൺസ് മാത്രമെടുത്ത് സൂര്യ പുറത്തായി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈയ്‌ക്കായി അഞ്ചാമനായാണ് സൂര്യകുമാർ ഇറങ്ങിയത്. സൂര്യയ്ക്കു പുറമേ മുംബൈ നിരയിലെ വമ്പൻമാരായ ക്യാപ്റ്റൻ അജിൻക്യ രഹാനെ (58 പന്തിൽ 31), ശിവം ദുബെ (32 പന്തിൽ 28), ഷാർദുൽ താക്കൂർ (15 പന്തിൽ 15) എന്നിവർക്കും വലിയ സ്കോർ കണ്ടെത്താനായില്ല. 58 പന്തിൽ അഞ്ച് ഫോറുകളോടെയാണ് രഹാനെ 31 റൺസെടുത്തത്. ദുബെ 32 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 28 റൺസെടുത്തു. താക്കൂർ 15 പന്തിൽ മൂന്നു ഫോറുകൾ സഹിതം 15 റൺസെടുത്തും പുറത്തായി.

Also Read: ഇന്ത്യ-ഇംഗ്ലണ്ട് ഏകദിനം: വിരാട് കോലി തിരിച്ചെത്തുമ്പോൾ ആര് പുറത്താകും!

ഒരു ഘട്ടത്തിൽ ഏഴിന് 113 റൺസ് എന്ന നിലയിൽ തകർന്ന മുംബൈയെ, പിരിയാത്ത എട്ടാം വിക്കറ്റിൽ സെഞ്ചറി കൂട്ടുകെട്ട് തീർത്ത് ഷംസ് മുളാനി – തനുഷ് കൊട്ടിയൻ സഖ്യമാണ് കരകയറ്റിയത്. ഇതുവരെ 236 പന്തുകൾ നേരിട്ട സഖ്യം അടിച്ചുകൂട്ടിയത് 138 റൺസാണ്. ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത ശേഷം ഫോമിലെത്താത്ത സൂര്യകുമാറിന് പകരം, ഹാർദിക് പാണ്ഡ്യയെ നായക സ്ഥാനത്തേക്ക് പരിഗണിക്കുന്നതായാണ് വിവരം.

Share Email
Top