‘കനിമാ’….! സൂര്യയുടെ റെട്രോയിലെ പുതിയ ഗാനം എത്തി

'കണിമാ' എന്ന പേരില്‍ ഇറങ്ങിയിരിക്കുന്ന ഗാനത്തിന് സംഗീതം ഒരുക്കിയത് സന്തോഷ് നാരായണന്‍ ആണ്.

‘കനിമാ’….! സൂര്യയുടെ റെട്രോയിലെ പുതിയ ഗാനം എത്തി
‘കനിമാ’….! സൂര്യയുടെ റെട്രോയിലെ പുതിയ ഗാനം എത്തി

സൂര്യ ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘റെട്രോ’. കാര്‍ത്തിക് സുബ്ബരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാഴ്ത്തുന്ന ഒരു വാര്‍ത്തയാണ് പുറത്തുവരുന്നത്. ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ‘കണിമാ’ എന്ന പേരില്‍ ഇറങ്ങിയിരിക്കുന്ന ഗാനത്തിന് സംഗീതം ഒരുക്കിയത് സന്തോഷ് നാരായണന്‍ ആണ്. വിവേക് രചന നിര്‍വഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് സന്തോഷ് നാരായണനും ദി ഇന്ത്യന്‍ കോറല്‍ എന്‍സെംബിളും ചേര്‍ന്നാണ്.

സൂര്യയുടെയും പൂജ ഹെഗ്‌ഡെയും ഗാനത്തില്‍ ചുവടുവെക്കുന്നുണ്ട്. ഒപ്പം ജോജു ജോര്‍ജുവും സന്തോഷ് നാരായണനും ഗാനത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. സൂര്യയുടെ 44-ാം ചിത്രമായി ഒരുങ്ങുന്ന ചിത്രമാണ് റെട്രോ. 1980കളില്‍ നടക്കുന്ന കഥയാണ് റെട്രോയുടേതെന്നാണ് സൂചന. പൂജ ഹെഗ്ഡെയാണ് സിനിമയിലെ നായിക. ജോജു ജോര്‍ജ്, ജയറാം, നാസര്‍, പ്രകാശ് രാജ്, സുജിത് ശങ്കര്‍, കരുണാകരന്‍, പ്രേം കുമാര്‍, രാമചന്ദ്രന്‍ ദുരൈരാജ്, സന്ദീപ് രാജ്, മുരുകവേല്‍, രമ്യ സുരേഷ് തുടങ്ങിയവരും റെട്രോയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ലവ് ലാഫ്റ്റര്‍ വാര്‍’ എന്നാണ് ‘സിനിമയുടെ ടാഗ് ലൈന്‍. ചിത്രത്തില്‍ രണ്ട് ലുക്കിലാണ് സൂര്യയെത്തുന്നത്. സൂര്യയുടെ 2ഡി സിനിമാസും കാര്‍ത്തിക് സുബ്ബരാജിന്റെ സ്റ്റോണ്‍ബെഞ്ചും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. നെറ്റ്ഫ്‌ലിക്‌സിന് ആണ് റെട്രോയുടെ സ്ട്രീമിംഗ് അവകാശം വാങ്ങിയിരിക്കുന്നത്. 80 കോടി രൂപയ്ക്കാണ് ഇവര്‍ ചിത്രം വാങ്ങിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. സൂര്യ ചിത്രങ്ങളിലെ റെക്കോര്‍ഡ് തുകയാണിത്. ചിത്രം തീയേറ്ററില്‍ റിലീസ് ചെയ്ത് എട്ട് ആഴ്ചയ്ക്ക് ശേഷമാകും ഒടിടിയില്‍ എത്തുകയെന്നും റിപ്പോര്‍ട്ടുണ്ട്.

Share Email
Top