സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധനവ്. ഒറ്റയടിക്ക് പവന് 1,280 രൂപ വർധിച്ചതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,06,880 രൂപയിലെത്തി. ഗ്രാമിന് 160 രൂപ കൂടി 13,360 രൂപയാണ് ഇന്നത്തെ നിരക്ക്. ഓഗസ്റ്റ് ഒന്നു മുതൽ മൂന്നാം തീയതി വരെ മാറ്റമില്ലാതെ 1,05,760 രൂപ എന്ന നിലയിലായിരുന്നു വ്യാപാരം.
3% ജി.എസ്.ടി കൂടി ചേർക്കുമ്പോൾ ഒരു പവൻ സ്വർണത്തിന്റെ അടിസ്ഥാന വില ഏകദേശം 1,10,086.40 രൂപ വരും. ആഭരണം വാങ്ങുമ്പോൾ മേക്കിംഗ് ചാർജും (പണിക്കൂലി) അതിനുളള 5% ജി.എസ്.ടിയും കൂടി ചേരുമ്പോൾ ഒരു പവൻ ആഭരണം സ്വന്തമാക്കാൻ ഇന്നത്തെ നിരക്കിൽ ഏകദേശം 1.15 ലക്ഷം മുതൽ 1.25 ലക്ഷം രൂപ വരെയോ അതിലധികമോ ചെലവ് വന്നേക്കാം. അതേസമയം, വെള്ളി വിലയിൽ നേരിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിൽ ഒരു ഗ്രാം വെള്ളിക്ക് 234 രൂപയാണ് വിപണിയിലെ നിരക്ക്. കഴിഞ്ഞ ദിവസങ്ങളിൽ ഓഗസ്റ്റ് നാലിന് 1,05,600 രൂപയും ഓഗസ്റ്റ് മൂന്നിന് 1,05,760 രൂപയുമായിരുന്നു സ്വർണവില.






