മാതാവിനു നന്ദി പറഞ്ഞ് ലൂര്‍ദ് മാതാ പള്ളിയില്‍ ഗാനം ആലപിച്ച് സുരേഷ് ഗോപി: വീഡിയോ കാണാം

മാതാവിനു നന്ദി പറഞ്ഞ് ലൂര്‍ദ് മാതാ പള്ളിയില്‍ ഗാനം ആലപിച്ച് സുരേഷ് ഗോപി: വീഡിയോ കാണാം

തൃശൂര്‍: ലൂര്‍ദ് മാതാ പള്ളിയില്‍ സ്വര്‍ണക്കൊന്ത സമര്‍പ്പിച്ചതിനു ശേഷം മാതാവിനു നന്ദി പറഞ്ഞ് ഗാനം ആലപിച്ച് സുരേഷ് ഗോപി. അദ്ദേഹം തന്നെ പാടിയ ക്രിസ്തീയ ഭക്തി ഗാനമാണ് ആലപിച്ചത്. ‘നന്ദിയാല്‍ പാടുന്നു ദൈവമേ’ എന്ന ഗാനമാണ്, ലൂര്‍ദ് പള്ളിയിലെ താഴത്തെ നിലയിലുള്ള ഭൂഗര്‍ഭ ആരാധനാ കേന്ദ്രത്തില്‍ വച്ച് സുരേഷ് ഗോപി പാടിയത്. മാര്‍ച്ചില്‍, സുരേഷ് ഗോപി തന്നെ പാടി യുട്യൂബില്‍ റിലീസായ ഗാനമാണ് ഇത്. തിരഞ്ഞെടുപ്പ് വിജയത്തിനു നന്ദി അറിയിച്ചുകൊണ്ടാണ് ലൂര്‍ദ് മാതാ പള്ളിയില്‍ സുരേഷ് ഗോപി സന്ദര്‍ശനം നടത്തിയത്.

യേശുവിന്റെ പീഡാനുഭവവുമായി ബന്ധപ്പെട്ട ഗാനമാണിത്. സമൂഹമാധ്യമങ്ങളില്‍ അന്നു തന്നെ ഈ ഗാനം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫാ. ജോയല്‍ പണ്ടാരപ്പറമ്പിലിന്റെ വരികള്‍ക്ക് ജേക്‌സ് ബിജോയ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. തിരഞ്ഞെടുപ്പിനു മുന്‍പ് മകളുടെ വിവാഹത്തോടനുബന്ധിച്ച് സുരേഷ് ഗോപി ലൂര്‍ദ് മാതാവിന് സ്വര്‍ണ കിരീടം സമര്‍പ്പിച്ചത് വിവാദമായിരുന്നു. തിരഞ്ഞെടുപ്പിനുശേഷം വീണ്ടും വരുമെന്ന് അന്നു തന്നെ സുരേഷ് ഗോപി വ്യക്തമാക്കുകയും ചെയ്തിരുന്നു. നന്ദി എന്ന് പറയുന്നത് ഹൃദയത്തിലാണുള്ളതെന്നും അത് ഉല്‍പന്നങ്ങളില്‍ അല്ലെന്നും സ്വര്‍ണക്കൊന്ത സമര്‍പ്പിച്ചതിനുശേഷം സുരേഷ് ഗോപി പ്രതികരിച്ചു. ഭക്തിപരമായ നിര്‍വഹണത്തിന്റെ മുദ്രയാണ് അതെന്നും സുരേഷ് ഗോപി പറഞ്ഞു.

Top