‘ഭൂരിപക്ഷ താത്പര്യം നടപ്പിലാകണം’: ജഡ്ജി ശേഖര്‍ കുമാര്‍ യാദവിനെതിരെ സുപ്രീം കോടതി അന്വേഷണം

രാജ്യത്ത് ഭൂരിപക്ഷ സമുദായത്തിന്റെ താത്പര്യമാണ് നടപ്പാകേണ്ടതെന്ന ശേഖര്‍ കുമാര്‍ യാദവിന്റെ വിവാദ പ്രസംഗത്തില്‍ അലഹബാദ് ഹൈക്കോടതിയില്‍ നിന്ന് വിവരങ്ങള്‍ തേടിയതായി സുപ്രീംകോടതി വ്യക്തമാക്കി

‘ഭൂരിപക്ഷ താത്പര്യം നടപ്പിലാകണം’: ജഡ്ജി ശേഖര്‍ കുമാര്‍ യാദവിനെതിരെ സുപ്രീം കോടതി അന്വേഷണം
‘ഭൂരിപക്ഷ താത്പര്യം നടപ്പിലാകണം’: ജഡ്ജി ശേഖര്‍ കുമാര്‍ യാദവിനെതിരെ സുപ്രീം കോടതി അന്വേഷണം

ഡല്‍ഹി: അലഹബാദ് ഹൈക്കോടതി സിറ്റിംഗ് ജഡ്ജി ശേഖര്‍ കുമാര്‍ യാദവിന്റെ വിവാദ പരാമര്‍ശങ്ങളെ കുറിച്ച് സുപ്രീം കോടതി അന്വേഷണം. രാജ്യത്ത് ഭൂരിപക്ഷ സമുദായത്തിന്റെ താത്പര്യമാണ് നടപ്പാകേണ്ടതെന്ന ശേഖര്‍ കുമാര്‍ യാദവിന്റെ വിവാദ പ്രസംഗത്തില്‍ അലഹബാദ് ഹൈക്കോടതിയില്‍ നിന്ന് വിവരങ്ങള്‍ തേടിയതായി സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെ ഇംപീച്ച്‌ചെയ്യണമെന്ന് സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ അധ്യക്ഷനും രാജ്യസഭാ അംഗവും ആയ കപില്‍ സിബല്‍ ആവശ്യപ്പെട്ടു.

ഇന്ത്യയില്‍ ഭൂരിപക്ഷ സമുദായത്തിന്റെ താല്പര്യമാണ് നടപ്പാകേണ്ടതെന്ന അലഹബാദ് ഹൈക്കോടതി ജഡ്ജിയുടെ വിവാദ പ്രസംഗത്തില്‍ സ്വമേധയാ ആണ് സുപ്രീം കോടതി ഇടപെട്ടത്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അലഹബാദ് ഹൈക്കോടതിയോട് വിശദാംശം തേടിയെന്ന് സുപ്രീം കോടതി പി ആര്‍ ഒ വാര്‍ത്താകുറിപ്പിറക്കി. വിഷയം പരിഗണനയിലാണെന്നും സുപ്രീം കോടതി അറിയിച്ചു. ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിന് എതിരെ ആഭ്യന്തര അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ട് ക്യാമ്പയ്യന്‍ ഫോര്‍ ജുഡീഷ്യല്‍ അകൗണ്ടാബലിറ്റി ആന്‍ഡ് റിഫോംസ് എന്ന സംഘടന ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിരുന്നു. വിഷയത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് രാഷ്ട്രപതിക്കും ചീഫ് ജസ്റ്റിസിനും മുസ്ലിം ലീഗ് എംപിമാര്‍ പരാതി നല്‍കി.

Also Read: ഉത്തര്‍പ്രദേശില്‍ വാനും ട്രക്കും നേര്‍ക്കുനേര്‍ കൂട്ടിയിടിച്ച് അപകടം; 7 പേര്‍ മരിച്ചു

പ്രസംഗത്തില്‍ ഉടനീളം കടുത്ത ന്യൂനപക്ഷ വിരുദ്ധപരാമര്‍ശങ്ങള്‍ ആണ് ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് നടത്തിയത്. രണ്ടു വഴികളാണ് സുപ്രീംകോടതിക്ക് ഈ കേസിലുള്ളത്. ഒന്ന് ജഡ്ഡിയെ ഇംപീച്ച് ചെയ്യാനുള്ള ശുപാര്‍ശ സുപ്രീംകോടതിക്ക് രാഷ്ട്രപതിക്ക് കൈമാറാം. എന്നാല്‍ ഇതിന് പാര്‍ലമെന്റിന്റെ അനുമതി വേണം. അല്ലെങ്കില്‍ താത്കാലികമായി കേസുകള്‍ കേള്‍ക്കുന്നതില്‍ നിന്ന് ജഡ്ജിയെ മാറ്റി നിറുത്താനും സുപ്രീം കോടതിക്ക് കഴിയും.

Share Email
Top