CMDRF

പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെയും പഞ്ചാബ് സര്‍ക്കാറിനെയും വിമര്‍ശിച്ച് സുപ്രീം കോടതി

ഇവര്‍ക്ക് ജീവനും സ്വാതന്ത്ര്യത്തിനും സംരക്ഷണം നല്‍കണമെന്നും ജോലിയില്‍ തിരിച്ചെടുക്കണമെന്ന ഇവരുടെ ആവശ്യത്തെ ഹൈക്കോടതി തള്ളിയത് ശരിയല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെയും പഞ്ചാബ് സര്‍ക്കാറിനെയും വിമര്‍ശിച്ച് സുപ്രീം കോടതി
പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെയും പഞ്ചാബ് സര്‍ക്കാറിനെയും വിമര്‍ശിച്ച് സുപ്രീം കോടതി

ഡല്‍ഹി: പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെയും പഞ്ചാബ് സര്‍ക്കാറിനെയും വിമര്‍ശിച്ച് സുപ്രീം കോടതി. വിവാഹേതര ബന്ധം ആരോപിക്കപ്പെട്ട് പുറത്താക്കിയ ജുഡീഷ്യല്‍ ഓഫീസറെ ജോലിയില്‍ തിരിച്ചെടുക്കാത്തതിലാണ് വിമര്‍ശനം. ഇവര്‍ക്ക് ജീവനും സ്വാതന്ത്ര്യത്തിനും സംരക്ഷണം നല്‍കണമെന്നും ജോലിയില്‍ തിരിച്ചെടുക്കണമെന്ന ഇവരുടെ ആവശ്യത്തെ ഹൈക്കോടതി തള്ളിയത് ശരിയല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

2018 ഒക്ടോബര്‍ 25നാണ് പുറത്താക്കിയ നടപടിയെ ഇരുവരും ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ പുരുഷ ഓഫിസറുടെ ഹര്‍ജി ഹൈക്കോടതി തള്ളി. ഒരു ദിവസത്തിന് ശേഷം, അതേ ബെഞ്ച് വനിതാ ഉദ്യോഗസ്ഥയെ പുനഃസ്ഥാപിക്കാന്‍ ഉത്തരവിട്ടു. പുരുഷ ജുഡീഷ്യല്‍ ഓഫീസറുമായി അവിഹിത ബന്ധമുണ്ടെന്ന ആരോപണത്തിന് തെളിവുകളൊന്നുമില്ലെന്നും കോടതി വ്യക്തമാക്കി. വനിതാ ജുഡീഷ്യല്‍ ഓഫീസറെ തിരിച്ചെടുത്തതിനെതിരെ ഹൈക്കോടതി സുപ്രീം കോടതിയെ സമീപിച്ചു.

Also Read: വാടകഗര്‍ഭപാത്രം നല്‍കുന്ന സ്ത്രീക്ക് നഷ്ടപരിഹാരമെന്നനിലയ്ക്ക് പണംനല്‍കുന്നത് പരിഗണനയില്‍: സുപ്രീംകോടതി

എന്നാല്‍, സുപ്രീം കോടതി അപ്പീല്‍ തള്ളി. പിന്നാലെ, താനും വനിതാ ജുഡീഷ്യല്‍ ഓഫീസറും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന ആരോപണത്തില്‍ സത്യമില്ലെങ്കില്‍ തന്നെയും സര്‍വീസില്‍ തിരിച്ചെടുക്കണമെന്നും 2009ലെ പിരിച്ചുവിടല്‍ ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പുരുഷ ഉദ്യോഗസ്ഥന്‍ സുപ്രീംകോടതിയെ സമീപിച്ചു. തുടര്‍ന്ന് ഇദ്ദേഹം വീണ്ടും സുപ്രീം കോടതിയെ സമീപിക്കുകയും തീരുമാനം പുനഃപരിശോധിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിക്കുകയും ചെയ്തു. തീരുമാനം പുനഃപരിശോധിച്ച സര്‍ക്കാര്‍ 2024 ഏപ്രില്‍ 2-ന് വീണ്ടും ഇയാളെ പിരിച്ചുവിട്ട നോട്ടീസ് നല്‍കി.

ഈ കേസ് ജസ്റ്റിസുമാരായ വിക്രം നാഥ്, പ്രസന്ന ബി വരാലെ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് കേസ് പരിഗണിച്ചത്. പിരിച്ചുവിടല്‍ ഉത്തരവ് റദ്ദാക്കുകയും പ്രസ്തുത പിരിച്ചുവിടലിനെ ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളിയ ഹൈക്കോടതി വിധിയും സുപ്രീം കോടതി റദ്ദാക്കിയിരിക്കുകയാണ്. ജീവനക്കാരനെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്നും നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് മുന്നോട്ടുപോകണമെന്നും ബെഞ്ച് പറഞ്ഞു.

Also Read: ആദ്യത്തെ കൂടിക്കാഴ്ചയിൽ ഒരു സ്ത്രീയും അപരിചിതനുമായി ഹോട്ടൽ മുറിയിൽ പോകില്ല: ബോംബെ ഹൈകോടതി

ഓഫിസറെ സര്‍വീസിലേക്ക് തിരിച്ചെടുക്കാത്തതില്‍ ഹൈക്കോടതിയുടെയും സംസ്ഥാനത്തിന്റെയും നിഷ്‌ക്രിയത്വത്തില്‍ ഞങ്ങള്‍ ന്യായീകരണമൊന്നും കാണുന്നില്ലെന്നും പരാതിക്കാരന് മേല്‍പ്പറഞ്ഞ കാലയളവിലെ മുഴുവന്‍ ശമ്പളത്തിനും അര്‍ഹതയുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു.

ഉദ്യോഗസ്ഥന്റെ ഭാര്യയാണ് ആരോപണവുമായി രംഗത്തെത്തിയത്. ജുഡീഷ്യല്‍ സൂക്ഷ്മപരിശോധനയില്‍ ആരോപണം അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തിയിരുന്നു. 2022-ല്‍, ജുഡീഷ്യല്‍ ഓഫീസറുടെ സേവനം അവസാനിപ്പിക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ 2009-ല്‍ പുറപ്പെടുവിച്ച ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. പിരിച്ചുവിടല്‍ ഉത്തരവിനെതിരായ ഉദ്യോഗസ്ഥന്റെ ഹര്‍ജി തള്ളിയ ഹൈക്കോടതി വിധിയും സുപ്രീം കോടതി റദ്ദാക്കി. കൂടാതെ, വിഷയം പുനഃപരിശോധിക്കാന്‍ ഹൈക്കോടതിയുടെ ഫുള്‍ ബെഞ്ചിനോട് കോടതി അഭ്യര്‍ത്ഥിച്ചു.

Top