എന്തിനായിരുന്നു പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമ്പുള്ള കെജ്രിവാളിന്റെ അറസ്റ്റ്?; ഇഡിയോട് സുപ്രീം കോടതി

എന്തിനായിരുന്നു പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമ്പുള്ള കെജ്രിവാളിന്റെ അറസ്റ്റ്?; ഇഡിയോട് സുപ്രീം കോടതി

ഡല്‍ഹി: അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ് ഡയറക്ടറേറ്റിനെതിരേ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് തിടുക്കപ്പെട്ട് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത് എന്തിനായിരുന്നുവെന്ന് സുപ്രീം കോടതി ചോദിച്ചു.

ഡല്‍ഹി മദ്യ അഴിമതിക്കേസുമായി ബന്ധപ്പെട്ട അറസ്റ്റ് ചോദ്യം ചെയ്തുകൊണ്ടുള്ള അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു സുപ്രീം കോടതി. ജസ്റ്റിസ് സഞ്ജീവ് ഖന്ന ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

അറസ്റ്റിന്റെ സമയം ചോദ്യംചെയ്തതിനൊപ്പം ഈ കേസില്‍ ജുഡീഷ്യല്‍ നടപടികളില്‍ കൂടിയല്ലാതെ ക്രിമിനല്‍ നടപടികളുമായി കേന്ദ്ര ഏജന്‍സികള്‍ക്ക് മുമ്പോട്ട് പോകാന്‍ സാധിക്കുമോ എന്ന് വിശദീകരിക്കാനും ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇ.ഡി.യോട് ആവശ്യപ്പെട്ടു. ഈ കേസുമായി ബന്ധപ്പെട്ട് ഇതുവരെ നടപടികളൊന്നും എടുത്തിട്ടില്ല. ഇനി അങ്ങനെ എടുത്തിട്ടുണ്ടെങ്കില്‍, കെജ്രിവാള്‍ എങ്ങനെയാണ് കേസില്‍ ഉള്‍പ്പെടുന്നതെന്ന് വ്യക്തമാക്കണമെന്നും ജസ്റ്റിസ് ഖന്ന ആവശ്യപ്പെട്ടു. എന്തിനായിരുന്നു പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമ്പുള്ള ഈ അറസ്റ്റെന്നും അദ്ദേഹം ചോദിച്ചു.

ഡല്‍ഹി മുന്‍ ഉപമുഖ്യന്ത്രി മനീഷ് സിസോദിയക്കെതിരെ കേസുമായി ബന്ധപ്പെട്ട് തെളിവുകളുണ്ട് എന്ന അന്വേഷണ ഏജന്‍സികളുടെ ആരോപണം ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി കെജ്രിവാളിന്റെ കേസുമായി ബന്ധപ്പെട്ട് അത്തരത്തില്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും വിലയിരുത്തി. വാദം കേള്‍ക്കുന്നത് വെള്ളിയാഴ്ചയും തുടരും.

Top