CMDRF

സപ്ലൈകോ ഓണച്ചന്ത; പഞ്ചസാരയുടെ വില കൂടും, മൂന്നിനങ്ങളുടെ വിലകുറയ്കും

ഓണച്ചന്ത വ്യാഴാഴ്ച തുടങ്ങുമ്പോൾ പുതിയ വില നിലവിൽവരുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ സപ്ലൈകോയ്ക്ക് സർക്കാർ അനുവദിച്ച 205 കോടി ഇതേവരെ അക്കൗണ്ടിൽ എത്തിയിട്ടില്ല

സപ്ലൈകോ ഓണച്ചന്ത; പഞ്ചസാരയുടെ വില കൂടും, മൂന്നിനങ്ങളുടെ വിലകുറയ്കും
സപ്ലൈകോ ഓണച്ചന്ത; പഞ്ചസാരയുടെ വില കൂടും, മൂന്നിനങ്ങളുടെ വിലകുറയ്കും

കോട്ടയം: സപ്ലൈകോ ഓണചന്തക്ക് ഇന്ന് തുടക്കം. സപ്ലൈകോയിൽ ഇതോടെ രണ്ടിനങ്ങളുടെ വിലകൂട്ടും. മൂന്നിനങ്ങളുടെ വിലകുറയ്കും. ഓണച്ചന്ത വ്യാഴാഴ്ച തുടങ്ങുമ്പോൾ പുതിയ വില നിലവിൽവരുമെന്നാണ് റിപ്പോർട്ടുകൾ. രാവിലെ പുതിയവില ജില്ലാകേന്ദ്രങ്ങളിലെത്തും. പഞ്ചസാര, മട്ടയരി എന്നിവയുടെ വിലയാണ് കൂടുക.

Also Read: സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിച്ച് സപ്ലൈകോ

പഞ്ചസാര ഒരു കിലോഗ്രാമിന് 27-ൽ നിന്ന് 33 രൂപയാകും. അതുപോലെ മട്ടയരി 30-ൽനിന്ന് 33 രൂപയും. ചെറുപയർ 93-ൽനിന്ന് 90 ആയും ഉഴുന്ന് 95-ൽനിന്ന് 90 ആയും വറ്റൽമുളക് 82-ൽനിന്ന് 78 ആയും കുറയ്ക്കും. അതേസമയം പൊതുവിപണിയിലെ വിലമാറ്റത്തിന് ആനുപാതികമായിട്ടാണ് മാറ്റമെന്നാണ് സപ്ലൈകോ വിശദീകരണം. മാറ്റത്തിന് ഭക്ഷ്യവകുപ്പ് അംഗീകാരം നൽകി.

വർധനകൂടാതെ മുന്നോട്ടുപോകാനാകില്ലെന്ന് സപ്ലൈകോ

SUPPLYCO SUPER MARKET

പഞ്ചസാരയ്ക്ക് പൊതുവിപണിയിൽ നിലവിൽ 44 രൂപയാണ് ചില്ലറവില. സപ്ലൈകോയ്ക്ക്‌ ഏജൻസികൾ നൽകുന്ന വിലയും അതുതന്നെ. അരിക്ക് 36 രൂപവരെയാണ് ഏജൻസികൾ ഈടാക്കുന്നത്. ഈ സാഹചര്യത്തിൽ വർധനകൂടാതെ മുന്നോട്ടുപോകാനാകില്ലെന്ന് സപ്ലൈകോ റിപ്പോർട്ടുനൽകി. എന്നാൽ, വിലവ്യത്യാസത്തിന് അനുമതിനൽകേണ്ട സാഹചര്യമാണെന്ന് മന്ത്രി ജി.ആർ. അനിൽ പ്രതികരിച്ചു.

Also Read: സപ്ലൈകോ ഓണം ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

നിലവിൽ ഓണച്ചന്തകൾക്ക് ഒരുക്കം നടക്കുന്നതിനിടെ സപ്ലൈകോയ്ക്ക് സർക്കാർ അനുവദിച്ച 205 കോടി ഇതേവരെ അക്കൗണ്ടിൽ എത്തിയിട്ടില്ല. എന്നാൽ പണം വൈകില്ലെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു. ഓണം ഫെയറിലെ സബ്സിഡി രഹിത ഉത്പന്നങ്ങൾക്കുള്ള അധിക വിലക്കുറവ് സപ്ലൈകോയുടെ സാമ്പത്തിക സ്ഥിതിക്ക് ഗുണം ചെയ്യുമെന്നാണ് നിലവിലെ പ്രതീക്ഷ. ഈ വിഭാഗത്തിലുള്ളത് 200 ഉത്പന്നങ്ങളാണ് . ഇവയ്ക്ക് സ്ഥാപനം നൽകുന്ന വിലക്കുറവിനു പുറമേ ഉച്ചയ്ക്ക്‌ രണ്ടുമുതൽ നാലുവരെ വാങ്ങിയാൽ 10 ശതമാനം അധികം വിലക്കുറവും ലഭിക്കും.

Top