അന്ധവിശ്വാസങ്ങളുടെ പുറകെ പാഞ്ഞ് മറ്റുള്ളവരുടെ ജീവിതത്തെ കൂടി ദോഷകരമായി ബാധിച്ച് ഇങ്ങനെ നാടിനെ പറയിപ്പിക്കുന്ന സമ്പ്രദായത്തിലേക്കിറങ്ങി പുറപ്പെടുമ്പോൾ ആരും എന്തെ ഭയക്കാത്തത്. പിടിക്കപെടുമെന്ന് ഉറപ്പുണ്ടങ്കിലും എന്തുകൊണ്ട് അവർ അത് ചെയ്യുന്നു. ഭാവിയെക്കുറിച്ചോർത്ത് പേടിയില്ലാഞ്ഞിട്ടാണോ അതോ ഭാവിയ്ക്ക് കുഴപ്പമൊന്നുമുണ്ടാവില്ലെന്ന ഉറപ്പോ..
നാടിനെ ബലികൊടുക്കുന്ന അന്ധവിശ്വാസങ്ങൾ
ആരൊക്കെയോ പടച്ച് വിട്ട ചില നുണകളെ അല്ലെങ്കിൽ മിഥ്യകളെ വിശ്വാസമായി കൊണ്ടു നടക്കുന്ന കൂട്ടരെ അന്ധമായുള്ള വിശ്വാസം കൊണ്ടെത്തിക്കുന്നത് ഭ്രമമായ ഒരു ലോകത്താണ് !

