ഹൈദരാബാദ് ഫൈനലില്‍; സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ് പുറത്ത്

ഹൈദരാബാദ് ഫൈനലില്‍; സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ് പുറത്ത്

ചെന്നൈ: രാജസ്ഥാൻ റോയൽസിന്റെ കിരീട മോഹങ്ങളെ ക്വാളിഫയറിനപ്പുറത്തേക്ക് കൊണ്ടുപോകാൻ സൺ റൈസേഴ്സ് ഹൈദരാബാദ് സമ്മതിച്ചില്ല. 176 റൺസെന്ന താരതമ്യേന കുറഞ്ഞ വിജയലക്ഷ്യം തേടിയിറങ്ങിയ സഞ്ജുവിനെയും സംഘത്തേയും 36 റൺസകലെ എറിഞ്ഞുവീഴ്ത്തി ഹൈദരാബാദ് ഫൈനലിൽ കടന്നു.

ആദ്യം ബാറ്റുചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തു.മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 139 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 35 പന്തിൽ 56* റൺസെടുത്ത ധ്രുവ് ജുറേലും 21 പന്തിൽ 42 റൺസെടുത്ത യശസ്വി ജയ്സ്വാളും മാത്രമാണ് രാജസ്ഥാൻ നിരയിൽ തിളങ്ങിയത്. ഷഹബാദ് അഹമ്മദ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

ചെന്നൈ ചിദംബരം സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് ആദ്യ ഓവറിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. ട്രെന്റ് ബോൾട്ട് എറിഞ്ഞ ഓവറിൽ അഞ്ച് പന്തിൽ 12 റൺസെടുത്ത ഓപണർ അഭിഷേക് ശർമ ആറാം പന്തിൽ കോഹ്ലർ-കാഡ്മോറിന് ക്യാച്ച് നൽകി മടങ്ങി.

Top