അപ്പന് എന്ന ചിത്രത്തിന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് പെരുമാനി. സണ്ണി വെയ്ന്‍, വിനയ് ഫോര്‍ട്ട്, ലുക്ക്മാന്‍ അവറാന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങള്‍. ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ പുറത്തുവന്നു. ദുല്‍ഖര്‍ സല്‍മാനാണ് ടീസര്‍ പുറത്തുവിട്ടത്. ‘പെരുമാനി’യിലെ കൂട്ടര്‍ മെയ് മാസത്തില്‍ തിയേറ്ററുകളിലെത്തും. ദീപ തോമസ്, രാധിക രാധാകൃഷ്ണന്‍, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
‘പെരുമാനി’ എന്ന ഗ്രാമവും അവിടെ ജീവിക്കുന്ന മനുഷ്യരും അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും അവിടുത്തെ സംഭവവികാസങ്ങളുമൊക്കെയാണ് ‘പെരുമാനി’യുടെ ഇതിവൃത്തം. സംവിധായകന്‍ മജു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇതൊരു ഫാന്റസി ഡ്രാമയാണ്. യൂന്‍ വി മൂവീസും മജു മൂവീസും ചേര്‍ന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിര്‍മ്മാതാവ്. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്.
എക്‌സിക്യൂട്ടീവ് പ്രൊഡ്യുസേഴ്‌സ് സഞ്ജീവ് മേനോന്‍, ശ്യാംധര്‍, ഛായാഗ്രഹണം മനേഷ് മാധവന്‍, ചിത്രസംയോജനം ജോയല്‍ കവി, സംഗീതം ഗോപി സുന്ദര്‍, സൗണ്ട് ഡിസൈന്‍ ജയദേവന്‍ ചക്കാടത്ത്, സിങ്ക് സൗണ്ട് വൈശാഖ് പി വി, ഗാനരചന മുഹ്‌സിന്‍ പെരാരി, സുഹൈല്‍ കോയ, പ്രൊജക്ട് ഡിസൈനര്‍ ഷംസുദീന്‍ മങ്കരത്തൊടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അനീഷ് ജോര്‍ജ്, അസോസിയേറ്റ് ഡയറക്ടേഴ്‌സ് ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ഹാരിസ് റഹ്‌മാന്‍, പ്രൊജക്റ്റ് കോഡിനേറ്റര്‍ അനൂപ് കൃഷ്ണ, ഫിനാന്‍സ് കണ്‍ട്രോളര്‍ വിജീഷ് രവി, കലാസംവിധാനം വിശ്വനാഥന്‍ അരവിന്ദ്, വസ്ത്രാലങ്കാരം ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ് ലാലു കൂട്ടലിട, വിഎഫ്എക്‌സ് സജി ജൂനിയര്‍ എഫ് എക്‌സ്, കളറിസ്റ്റ് രമേശ് അയ്യര്‍, ആക്ഷന്‍ മാഫിയ ശശി, സ്റ്റില്‍സ് സെറീന്‍ ബാബു, പോസ്റ്റര്‍ ഡിസൈന്‍ യെല്ലോ ടൂത്ത്,ഡിസ്ട്രിബ്യൂഷന്‍ സെഞ്ചുറി ഫിലിംസ്, പിആര്‍ഒ & മാര്‍ക്കറ്റിംഗ് വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.