സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും മടങ്ങിവരവ് ഇനിയും വൈകും; സ്പേസ് എക്സ് ക്രൂ 10 ദൗത്യം മാറ്റിവച്ചു

ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ വിക്ഷേപിക്കുന്ന സ്‌പേസ് എക്‌സിന്റെ തന്നെ ഡ്രാഗണ്‍ പേടകത്തിലായിരുന്നു നാല് സഞ്ചാരികള്‍ ബഹിരാകാശത്തേക്ക് പോകേണ്ടിയിരുന്നത്.

സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും മടങ്ങിവരവ് ഇനിയും വൈകും; സ്പേസ് എക്സ് ക്രൂ 10 ദൗത്യം മാറ്റിവച്ചു
സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും മടങ്ങിവരവ് ഇനിയും വൈകും; സ്പേസ് എക്സ് ക്രൂ 10 ദൗത്യം മാറ്റിവച്ചു

കാലിഫോര്‍ണിയ: അന്താരാഷട്ര ബഹിരാകാശനിലയത്തില്‍ കുടുങ്ങിയ സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും തിരിച്ചുവരവ് ഇനിയും വൈകും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള അടുത്ത സംഘം യാത്രക്കാരുമായി ഇന്ന് പുറപ്പെടേണ്ടിയിരുന്ന സ്പേസ് എക്സ് ക്രൂ 10 വിക്ഷേപണം മാറ്റിവെച്ച സാഹചര്യത്തിലാണ് സുനിത വില്യംസിന്റെയും സംഘത്തിന്റെയും മടങ്ങിവരവ് നീളുന്നത്.

Also Read:ഗ്യാലക്സികളെ പഠിക്കാന്‍ സ്‌ഫിയർ-എക്‌സ്, സൂര്യരഹസ്യങ്ങളുടെ ചുരുളഴിക്കാന്‍ പഞ്ച്

ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ 5:18നായിരുന്നു വിക്ഷേപണം നടക്കേണ്ടിയിരുന്നത്. ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ വിക്ഷേപിക്കുന്ന സ്‌പേസ് എക്‌സിന്റെ തന്നെ ഡ്രാഗണ്‍ പേടകത്തിലായിരുന്നു നാല് സഞ്ചാരികള്‍ ബഹിരാകാശത്തേക്ക് പോകേണ്ടിയിരുന്നത്. അവസാന നിമിഷം കണ്ടെത്തിയ ലോഞ്ച് പാഡിലെ സാങ്കേതിക പ്രശ്‌നം കാരണമാണ് വിക്ഷേപണം മാറ്റിവച്ചത്. അടുത്ത ശ്രമം എന്ന് നടത്തുമെന്ന് സ്‌പേസ് എക്‌സും നാസയും അറിയിച്ചിട്ടില്ല. സ്പേസ് എക്സ് ക്രൂ 10 ദൗത്യം വൈകുന്നതിന് അനുസരിച്ച് സുനിത വില്യംസ് അടക്കം ക്രൂ 9 സംഘാംഗങ്ങളുടെ തിരിച്ചുവരവും വൈകും.

Share Email
Top