ജാവദേക്കർ – ജയരാജൻ കൂടിക്കാഴ്ചയിൽ പ്രതികരണമറിയിച്ച് സുനിൽകുമാർ

ജാവദേക്കർ – ജയരാജൻ കൂടിക്കാഴ്ചയിൽ പ്രതികരണമറിയിച്ച് സുനിൽകുമാർ

തൃശൂർ: ജാവദേക്കർ – ജയരാജൻ കൂടിക്കാഴ്ചയിൽ പ്രതികരണമറിയിച്ച് തൃശൂരിലെ ഇടതുമുന്നണി സ്ഥാനാർത്ഥി വി എസ് സുനിൽ കുമാർ. എല്ലാവരോടും അടുപ്പത്തോടെ പെരുമാറുന്നയാളാണ് ഇ പി ജയരാജനെന്ന് അദ്ദേഹം പറഞ്ഞു. അതോടൊപ്പം തന്നെ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ തന്റെ വീട്ടിൽ വന്നിട്ടുണ്ടെന്നും തങ്ങൾ സുഹൃത്തുക്കളാണെന്നും സുനിൽ കുമാർ കൂട്ടിച്ചേർത്തു.

പ്രകാശ് ജാവദേക്കറുമായി ദല്ലാൾ നന്ദകുമാറിന്റെ സാന്നിദ്ധ്യത്തിൽ താൻ കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു ജയരാജൻ ഇന്നലെ പോളിംഗ് ബൂത്തിലെത്തിയപ്പോൾ വെളിപ്പെടുത്തിയിരുന്നു. തിരുവനന്തപുരം ആക്കുളത്തുള്ള തന്റെ മകന്റെ ഫ്ളാറ്റിൽ ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയതെന്നായിരുന്നു വെളിപ്പെടുത്തൽ. കൂടിക്കാഴ്ച വ്യക്തിപരമാണെന്നുമായിരുന്നു ജയരാജന്റെ വിശദീകരണം.

Top