‘ടീം നിങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നത് ഇതല്ല’; കോഹ്ലിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുനില്‍ ഗാവസ്‌കര്‍

‘ടീം നിങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നത് ഇതല്ല’; കോഹ്ലിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുനില്‍ ഗാവസ്‌കര്‍

ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ വിജയം സ്വന്തമാക്കിയിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. മത്സരത്തില്‍ ബെംഗളൂരു സൂപ്പര്‍ താരം വിരാട് കോഹ്ലി അര്‍ദ്ധ സെഞ്ച്വറി നേടിത്തിളങ്ങി. 43 പന്തില്‍ ഒരു സിക്‌സും നാല് ബൗണ്ടറിയും സഹിതം 51 റണ്‍സാണ് കോഹ്ലി അടിച്ചുകൂട്ടിയത്. ഓപ്പണറായി ഇറങ്ങിയ കോഹ്ലി 15-ാം ഓവറില്‍ ടീം സ്‌കോര്‍ 140ല്‍ നില്‍ക്കെയാണ് പുറത്തായത്.

ഇപ്പോള്‍ താരത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരം സുനില്‍ ഗാവസ്‌കര്‍. ‘മധ്യനിരയില്‍ കോഹ്ലിക്ക് ടച്ച് നഷ്ടപ്പെട്ടെന്ന് തോന്നുന്നു. കൃത്യമായ നമ്പറുകള്‍ എനിക്ക് ഉറപ്പില്ല, പക്ഷേ പുറത്താകുന്നതിന് 31 മുതല്‍ 32 പന്ത് വരെ അദ്ദേഹം ഒരു ബൗണ്ടറി അടിച്ചില്ലെന്ന് ഞാന്‍ കരുതുന്നു. നിങ്ങള്‍ ആദ്യ പന്തില്‍ പുറത്തായാലും 15-ാമത്തെ ഓവറില്‍ പുറത്തായാലും സ്ട്രൈക്ക് റേറ്റ് 118 ആണ്. നിങ്ങളുടെ ടീം നിങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നത് ഇതല്ല’, ഗാവസ്‌കര്‍ തുറന്നടിച്ചു.

Top