ചൂടിൽ വെന്തുരുകുന്ന കേരളത്തിന് ആശ്വാസമായി വേനൽമഴ എത്തുന്നു; അഞ്ച് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

ഇന്ന് മുതൽ ഏപ്രിൽ 22 വരെ കേരളത്തിലുടനീളം ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരാൻ സാധ്യതയുണ്ട്

ചൂടിൽ വെന്തുരുകുന്ന കേരളത്തിന് ആശ്വാസമായി വേനൽമഴ എത്തുന്നു; അഞ്ച് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം
ചൂടിൽ വെന്തുരുകുന്ന കേരളത്തിന് ആശ്വാസമായി വേനൽമഴ എത്തുന്നു; അഞ്ച് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

സംസ്ഥാനത്ത് വേനൽ ചൂട് അതിരൂക്ഷമായി തുടരുന്നതിനിടയിൽ ആശ്വാസമായി മഴയെത്തുന്നു. അടുത്ത മൂന്ന് മണിക്കൂറിൽ ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് മുതൽ ഏപ്രിൽ 22 വരെ കേരളത്തിലുടനീളം ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

മഴയ്ക്കുള്ള സാധ്യത നിലനിൽക്കുമ്പോഴും സംസ്ഥാനത്തെ താപനില ഉയർന്ന നിലയിൽ തന്നെ തുടരുമെന്നാണ് മുന്നറിയിപ്പ്. ഏപ്രിൽ 24 വരെ പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ട്. തിരുവനന്തപുരം ഉൾപ്പെടെയുള്ള മറ്റ് ജില്ലകളിലും സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി വരെ ചൂട് കൂടാൻ ഇടയുണ്ട്. ഉയർന്ന താപനില നിലനിൽക്കുന്നതിനാൽ സൂര്യാഘാതം ഏൽക്കാതിരിക്കാൻ ഉച്ചസമയങ്ങളിൽ നേരിട്ട് വെയിൽ കൊള്ളുന്നത് ഒഴിവാക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

Share Email
Top