ഇത്തരം ബാറ്റിംഗ് യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ഏറെ വ്യത്യാസമുണ്ട്; ഇതൊന്നും സത്യമല്ല: കെ എല്‍ രാഹുല്‍

ഇത്തരം ബാറ്റിംഗ് യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ഏറെ വ്യത്യാസമുണ്ട്; ഇതൊന്നും സത്യമല്ല: കെ എല്‍ രാഹുല്‍

ഹൈദരാബാദ്; ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് പരാജയപ്പെട്ടിരിക്കുകയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ നാല് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തു. മറുപടി പറഞ്ഞ സണ്‍റൈസേഴ്‌സ് 9.4 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യത്തിലെത്തി. പിന്നാലെ തോല്‍വിയുടെ കാരണം വിശദീകരിക്കുകയാണ് കെ എല്‍ രാഹുല്‍.

ലഖ്‌നൗ 40 മുതല്‍ 50 റണ്‍സ് വരെ കുറവാണ് നേടിയത്. പവര്‍പ്ലേയില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടമായി. ആയുഷ് ബദോനിയും നിക്കോളാസ് പുരാനും നന്നായി ബാറ്റ് ചെയ്തു. അതുകൊണ്ട് സ്‌കോര്‍ 165ലെത്തി. പക്ഷേ 240 റണ്‍സ് അടിച്ചിരുന്നെങ്കിലും തങ്ങള്‍ മത്സരം പരാജയപ്പെടുമായിരുന്നുവെന്നും കെ എല്‍ രാഹുല്‍ വ്യക്തമാക്കി.

എന്ത് പറയണമെന്ന് തനിക്ക് അറിയില്ല. ഇതുപോലുള്ള ബാറ്റിംഗ് ടി വിയില്‍ മാത്രമെ കണ്ടിട്ടുള്ളു. ഇത്തരം ബാറ്റിംഗ് യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ഏറെ വ്യത്യാസമുണ്ട്. എല്ലാ പന്തുകളും ബാറ്റിന്റെ മിഡിലിലേക്ക് പോകുന്നു. സണ്‍റൈസേഴ്‌സ് ബാറ്റര്‍മാര്‍ക്ക് ഇത്തരം പ്രഹരശേഷി എവിടുന്ന് ലഭിച്ചെന്നും കെ എല്‍ രാഹുല്‍ ചോദിച്ചു.

Top