പഠിച്ചു വെച്ചോ.. എഐക്ക് മുന്നിൽ മുട്ടുമടക്കാത്ത ഒരേ ഒരു ജോലി !

ജോലിക്കാര്യത്തിൽ മനുഷ്യനെ സഹായിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന AI, ഇന്ന് സുരക്ഷിതമെന്ന് കരുതിയ പല തൊഴിലുകളും കയ്യടക്കുമോ എന്ന ആശങ്ക ശക്തമാണ്

പഠിച്ചു വെച്ചോ.. എഐക്ക് മുന്നിൽ മുട്ടുമടക്കാത്ത ഒരേ ഒരു ജോലി !
പഠിച്ചു വെച്ചോ.. എഐക്ക് മുന്നിൽ മുട്ടുമടക്കാത്ത ഒരേ ഒരു ജോലി !

സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടം മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്വാധീനിച്ചുകൊണ്ടിരിക്കുകയാണ്. ഒരു കാലത്ത് സഹായകമാകുമെന്ന് കരുതിയിരുന്ന സാങ്കേതിക മുന്നേറ്റങ്ങൾ, പ്രത്യേകിച്ച് നിർമ്മിത ബുദ്ധിയുടെ (AI) കടന്നുവരവോടെ, ഇന്ന് പലർക്കും ഒരു ഭീഷണിയായി മാറിയിരിക്കുന്നു. ജോലിക്കാര്യത്തിൽ മനുഷ്യനെ സഹായിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന AI, ഇന്ന് സുരക്ഷിതമെന്ന് കരുതിയ പല തൊഴിലുകളും കയ്യടക്കുമോ എന്ന ആശങ്ക ശക്തമാണ്. 2030 ആകുമ്പോഴേക്കും എല്ലാ ജോലികളും AIയുടെ പിടിയിലാകുമെന്നാണ് വിദഗ്ദ്ധർ പ്രവചിക്കുന്നത്. ഇതിന്റെ സൂചനയെന്നോണം പല പ്രമുഖ കമ്പനികളും ഇപ്പോൾത്തന്നെ തൊഴിലവസരങ്ങൾ വെട്ടിക്കുറച്ചു തുടങ്ങിയിട്ടുമുണ്ട്.

എന്നാൽ എഐക്ക് എളുപ്പത്തിൽ കടന്നുചെല്ലാൻ കഴിയാത്ത ഒരു ജോലിയെക്കുറിച്ച് തുറന്നുപറയുകയാണ് ‘എഐയുടെ ഗോഡ്ഫാദർ’ എന്നറിയപ്പെടുന്ന പ്രശസ്ത ബ്രിട്ടീഷ്-കനേഡിയൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞൻ ജെഫ്രി ഹിന്റൺ. ഒരു പോഡ്‌കാസ്റ്റിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ നിർണായകമായ കാര്യം പങ്കുവെച്ചത്.

എഐ ഒടുവിൽ എല്ലാ മേഖലകളിലും മനുഷ്യരെ മറികടക്കുമെന്നും, ഇത് വൻതോതിലുള്ള തൊഴിൽ നഷ്ടത്തിലേക്ക് നയിക്കുമെന്നും ഹിന്റൺ മുന്നറിയിപ്പ് നൽകി. അടുത്ത 30 വർഷത്തിനുള്ളിൽ എഐ മനുഷ്യരാശിക്ക് ഒരു നിലനിൽപ്പ് ഭീഷണിയായി മാറിയേക്കാമെന്ന തന്റെ മുൻ ആശങ്കകളും അദ്ദേഹം ആവർത്തിച്ചു. എന്നാൽ, ചില തൊഴിലുകൾക്ക് ഈ ഭീഷണിയെ അതിജീവിക്കാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അക്കൂട്ടത്തിൽ പ്രധാനമായി അദ്ദേഹം എടുത്തുപറഞ്ഞത് പ്ലംബിംഗ് ജോലിയാണ്.

Also Read : ‘കുപ്പി വളകളുടെ നഗരം, ഇനി കുപ്പികളുടെയും! കോടികളുടെ മദ്യക്കുപ്പി വ്യവസായ ഹബ്ബായി ഇന്ത്യൻ നഗരം

ഡാറ്റാ പ്രോസസ്സിംഗിനെ മാത്രം ആശ്രയിച്ച് പ്രവർത്തിക്കുന്ന അക്കൗണ്ടിംഗ്, നിയമം തുടങ്ങിയ ജോലികൾ എഐക്ക് എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കും. എന്നാൽ, പ്ലംബിംഗ് പോലുള്ള ജോലികൾക്ക് കഠിനമായ ശാരീരിക അധ്വാനവും പെട്ടെന്ന് പ്രശ്നങ്ങൾ വിശകലനം ചെയ്ത് പരിഹരിക്കാനുള്ള മനുഷ്യന്റെ വൈദഗ്ധ്യവും ആവശ്യമാണ്. നിലവിൽ എഐക്കോ അതിനെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന യന്ത്രങ്ങൾക്കോ ഈ കഴിവുകൾ പൂർണ്ണമായി സ്വായത്തമാക്കാൻ കഴിയില്ലെന്ന് ഹിന്റൺ പറയുന്നു. അതുകൊണ്ട്, ഉടനെയൊന്നും എഐക്ക് ഈ മേഖലയിൽ കൈകടത്താൻ സാധിക്കില്ല. കൈകൊണ്ട് ചെയ്യുന്ന “ബ്ലൂ കോളർ” ജോലികൾ താരതമ്യേന സുരക്ഷിതമായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തൊഴിൽ രംഗത്തെ ഭാവി വെല്ലുവിളികൾ

എഐ ഉപകരണങ്ങൾ ഉപയോഗിച്ച് ഒരാൾക്ക് 10 പേരുടെ ജോലി ചെയ്യാനാകുന്ന അവസ്ഥ വരുമ്പോൾ, പല വ്യവസായങ്ങളും വ്യാപകമായ പിരിച്ചുവിടലുകളും വലിയ തോതിലുള്ള തൊഴിൽ സ്ഥാനചലനങ്ങളും നേരിടേണ്ടിവരുമെന്ന് ഹിന്റൺ മുന്നറിയിപ്പ് നൽകുന്നുണ്ട്. സാങ്കേതികവിദ്യയുടെ വളർച്ച മനുഷ്യന് ഗുണകരമാകണമെങ്കിൽ, ഈ മാറ്റങ്ങളെക്കുറിച്ച് നാം ഓരോരുത്തരും ബോധവാന്മാരാകേണ്ടത് അനിവാര്യം തന്നെയാണ്.

Share Email
Top