കോയമ്പത്തൂര്‍: കുനിയംമുത്തൂര്‍, സുന്ദരാപുരം, ശരവണംപട്ടി പോലീസ് സ്റ്റേഷന്‍ പരിധികളിലുള്ള വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ലഹരിവസ്തുക്കള്‍ കൈവശംവെച്ച രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ പിടിയില്‍. ഇവരില്‍നിന്നും 100 ഗ്രാം കഞ്ചാവും ഒരുഗ്രാം മെത്താംഫെറ്റാമൈന്‍, ഒരു എല്‍.എസ്.ഡി. സ്റ്റാമ്പ്, നിരോധിത പുകയില ഉത്പന്നങ്ങള്‍, നാല് ഇരുചക്ര വാഹനങ്ങള്‍ എന്നിവ കണ്ടെടുത്തു.
40 ഓളം സ്ഥലങ്ങളില്‍ 425 പോലീസുകാര്‍ ഉള്‍പ്പെട്ട സംഘമാണ് തിരച്ചില്‍ നടത്തിയത്. ചെന്നൈയില്‍ മുന്‍പ് പോലീസ് നടത്തിയ മാതൃകയിലാണ് ഇത്തരമൊരു പരിശോധന ഇവിടെയും നടത്തിയത്.
Also Read: ട്രെയിനില്‍ മദ്യപിച്ചെത്തിയവർ മദ്രസ വിദ്യാര്‍ത്ഥികളെ മർദിച്ചു
അതേസമയം, മൊബൈല്‍ഫോണ്‍ ആപ്ലിക്കേഷനുപയോഗിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തിയതിന് രണ്ടുപേരെ ചെന്നൈ പോലീസ് അറസ്റ്റുചെയ്തു. പിടിയിലായവരിലൊരാള്‍ ബാങ്ക് ജീവനക്കാരനാണ്.