കൊച്ചി: ആലുവയിൽ സ്വകാര്യ ബസിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ച് വീണു. ആലുവ എടയപ്പുറം സ്വദേശിനിയും കലൂരിലെ ജി.സി.ഐ എന്ന സ്ഥാപനത്തിലെ വിദ്യാർത്ഥിനിയുമായ നയനക്കാണ് പരിക്കേറ്റത്. എടയപ്പുറം നേച്ചർ കവലയിലെ വളവ് വേഗത്തിൽ തിരിയുന്നതിനിടെ വിദ്യാർത്ഥിനി റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.
അതേസമയം ബസിന്റെ വാതിൽ ശരിയായ വിധത്തിൽ അടയ്ക്കാതിരുന്നതാണ് അപകടത്തിന് കാരണമായതെന്ന് യാത്രക്കാർ പറഞ്ഞു. വിദ്യാർത്ഥിനിയെ ആലുവ കാരോത്തു കുഴി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ആലുവ ബാങ്ക് കവലയിൽ സ്വകാര്യ ബസിൽ നിന്നും വീണ് ചൂർണിക്കര സ്വദേശിനിയായ ഒരു സ്ത്രീക്കും പരിക്കേറ്റിരുന്നു.