പാറശ്ശാല: പാറശ്ശാല സി.എസ്.ഐ ലോ കോളേജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദിച്ചു. താമസസ്ഥലത്ത് അതിക്രമിച്ചുകയറിയായിരുന്നു മർദനം. നെടുമങ്ങാട് പഴകുറ്റി സ്വദേശി അഭിറാമിനെയാണ് നാലംഗസംഘം ആക്രമിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് അഭിറാം താമസിക്കുന്ന കോളേജിന് സമീപത്തെ ഹോം സ്റ്റേയില്‍ അതിക്രമിച്ചുകയറിയായിരുന്നു മര്‍ദനം.
സംഭവത്തില്‍ സീനിയര്‍ വിദ്യാർത്ഥികളായ ബിനോ, വിജിന്, ശ്രീജിത്ത്, അഖില്‍ എന്നിവര്‍ക്കെതിരെ പാറശ്ശാല പൊലീസ് കേസെടുത്തു. ബിനോ മര്‍ദിച്ചതായി അഭിറാമിന്റെ സുഹൃത്ത് പൊലീസിൽ പരാതി നല്‍കിയിരുന്നു. അഭിറാമിന്റെ പ്രേരണയാലാണെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. ഹോം സ്റ്റേ അടിച്ചുതകർത്തശേഷമാണ് ക്രൂര മര്‍ദനം. അഭിറാമിന്റെ മൊഴിയെ തുടര്‍ന്നാണ് പാറശ്ശാല പൊലീസ് നാലുപേര്‍ക്കെതിരെ കേസെടുത്തത്.