ഒമാനിൽ വരും ദിവസങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത

മരുഭൂമിയിലും തുറസ്സായ സ്ഥലങ്ങളിലും പൊടിക്കാറ്റിനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ്

ഒമാനിൽ വരും ദിവസങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത
ഒമാനിൽ വരും ദിവസങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത

മസ്കറ്റ്: ഒമാന്റെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മരുഭൂമിയിലും തുറസ്സായ സ്ഥലങ്ങളിലും പൊടിക്കാറ്റിനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്.

മുസന്ദം, അൽ ബുറൈമി, അൽ ദാഹിറ, അൽ ദാഖിലിയ, അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിലെ പല പ്രദേശങ്ങളിലും വരും ദിവസങ്ങളിൽ കാറ്റ് വീശാനുള്ള സാധ്യതയുണ്ട്. മുസന്ദം തീരത്തും ഒമാൻ കടലിലും തിരമാലകൾ 2.5 മീറ്റർ വരെ ഉയരുകയും ചെയ്യും. അതേസമയം, കാലാവസ്ഥ വ്യതിയാനം ബാധിക്കാനിടയുള്ള സ്ഥലങ്ങളിലെ ആളുകളോട് മുൻകരുതലുകൾ സ്വീകരിക്കാനും കാലാവസ്ഥ വിഭാഗം അറിയിപ്പ് നൽകി.

Top