തായ്‌ലൻഡിലും മ്യാൻമറിലും ശക്തമായ ഭൂചലനം; ബാങ്കോക്കിൽ കെട്ടിടം നിലംപൊത്തി

കെട്ടിടം തകർന്നുവീഴുമ്പോൾ എത്ര തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നു എന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചില്ലെന്നും പോലീസ്

തായ്‌ലൻഡിലും മ്യാൻമറിലും ശക്തമായ ഭൂചലനം; ബാങ്കോക്കിൽ കെട്ടിടം നിലംപൊത്തി
തായ്‌ലൻഡിലും മ്യാൻമറിലും ശക്തമായ ഭൂചലനം; ബാങ്കോക്കിൽ കെട്ടിടം നിലംപൊത്തി

ബാങ്കോക്ക്: തായ്‌ലൻഡിലും അയൽരാജ്യമായ മ്യാൻമറിലും ശക്തമായ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടർന്ന് ബാങ്കോക്കിൽ നിർമ്മാണത്തിലിരുന്ന ഒരു വലിയ കെട്ടിടം തകർന്നു. ആളപായം സംബന്ധിച്ച വിവരങ്ങൾ ഒന്നും ലഭ്യമായിട്ടില്ല.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ, ക്രെയിനുകളോടുകൂടിയ ബഹുനില കെട്ടിടം പൊടുന്നനെ നിലം പൊത്തുന്നതും, പരിസരത്തുണ്ടായിരുന്നവർ നിലവിളിച്ചുകൊണ്ട് ഓടി രക്ഷപ്പെടുന്നതും കാണാം. ബാങ്കോക്കിലെ തിരക്കേറിയ ചാറ്റുചക് മാർക്കറ്റിന് സമീപമാണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു. കെട്ടിടം തകർന്നു വീഴുമ്പോൾ എത്ര തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നു എന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചില്ലെന്നും പോലീസ് പറയുന്നു.

Also Read: ചാരമായി മാറിയ ഭൂമിക്ക് പുതുജീവൻ; ദക്ഷിണ കൊറിയയിലെ കാട്ടുതീ നിയന്ത്രണത്തിലേക്ക്

ഉച്ചയ്ക്ക് ശേഷമുണ്ടായ ഭൂകമ്പത്തിന് ശേഷം 6.4 തീവ്രത രേഖപ്പെടുത്തിയ തുടർചലനവും അനുഭവപ്പെട്ടു. കൂടുതൽ ഭൂകമ്പങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ബാങ്കോക്കിലെ കെട്ടിടങ്ങളിൽ നിന്ന് ആളുകൾ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

Share Email
Top