മന്ത്രി കെ.എ. തുളസിയുടെ ഡ്രൈവർ നിയമനത്തിൽ കടുത്ത അതൃപ്തി; ഡിവൈഎഫ്ഐ പ്രവർത്തകനെ നിയമിച്ചതിനെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകി!

മന്ത്രിയുടെ സ്റ്റാഫ് നിയമനത്തിൽ പാലക്കാട് ജില്ലയിലെ അർഹരായ ഒരൊറ്റ യൂത്ത് കോൺഗ്രസ് - കോൺഗ്രസ് പ്രവർത്തകരെപ്പോലും പരിഗണിച്ചില്ലെന്നാണ് സംഘടനയുടെ പ്രധാന ആക്ഷേപം

മന്ത്രി കെ.എ. തുളസിയുടെ ഡ്രൈവർ നിയമനത്തിൽ കടുത്ത അതൃപ്തി; ഡിവൈഎഫ്ഐ പ്രവർത്തകനെ നിയമിച്ചതിനെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകി!
മന്ത്രി കെ.എ. തുളസിയുടെ ഡ്രൈവർ നിയമനത്തിൽ കടുത്ത അതൃപ്തി; ഡിവൈഎഫ്ഐ പ്രവർത്തകനെ നിയമിച്ചതിനെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകി!

പാലക്കാട്: മന്ത്രി കെ.എ. തുളസിയുടെ പേഴ്സണൽ സ്റ്റാഫിൽ ഡ്രൈവറായി പാലക്കാട്ടെ ഡിവൈഎഫ്ഐ പ്രവർത്തകനെ നിയമിച്ചതിനെതിരെ കടുത്ത പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് രംഗത്ത്. നിയമനത്തിൽ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് യൂത്ത് കോൺഗ്രസ് കെ.പി.സി.സിക്കും എ.ഐ.സി.സിക്കും പരാതി നൽകി. മന്ത്രിയുടെ സ്റ്റാഫ് നിയമനത്തിൽ പാലക്കാട് ജില്ലയിലെ അർഹരായ ഒരൊറ്റ യൂത്ത് കോൺഗ്രസ് – കോൺഗ്രസ് പ്രവർത്തകരെപ്പോലും പരിഗണിച്ചില്ലെന്നാണ് സംഘടനയുടെ പ്രധാന ആക്ഷേപം.

വിഷയത്തിൽ പാർട്ടി നേതൃത്വത്തിൽ നിന്ന് അനുകൂലമായ തിരുത്തൽ നടപടി പ്രതീക്ഷിക്കുന്നതായി യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സതീഷ് തിരുവാലത്തൂർ പ്രതികരിച്ചു. വിവാദമായ ഈ ഡ്രൈവർ നിയമനം ഉടനടി റദ്ദാക്കാൻ തയ്യാറായില്ലെങ്കിൽ വരും ദിവസങ്ങളിൽ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും യൂത്ത് കോൺഗ്രസ് നേതൃത്വം മുന്നറിയിപ്പ് നൽകി.

Share Email
Top