കുവൈത്തില്‍ കര്‍ശന വാഹന പരിശോധന; ഒരാഴ്ചക്കിടെ കണ്ടെത്തിയത് 21,858 നിയമലംഘനങ്ങള്‍

കുവൈത്തില്‍ കര്‍ശന വാഹന പരിശോധന; ഒരാഴ്ചക്കിടെ കണ്ടെത്തിയത് 21,858 നിയമലംഘനങ്ങള്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ കര്‍ശന വാഹന പരിശോധന. ആഭ്യന്തര മന്ത്രാലയം ട്രാഫിക് ആന്‍ഡ് ഓപ്പറേഷന്‍സ് അഫയേഴ്സ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ യൂസഫ് അല്‍ ഖദ്ദയുടെ നേരിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പ്രകാരമാണ് എല്ലാ ഗവര്‍ണറേറ്റുകളിലും പരിശോധനകകള്‍ നടത്തിയത്. പരിശോധനകളില്‍ ആകെ 21,858 നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി ട്രാഫിക്ക് വിഭാഗം അറിയിച്ചു.

സെക്യൂരിറ്റി, ക്രിമിനല്‍ കേസുകളുമായി ബന്ധപ്പെട്ട് 12 പേരെ അറസ്റ്റ് ചെയ്തു. ഇതിന് പുറമെ മയക്കുമരുന്ന് കൈവശം വച്ചതിനും ഉപയോഗിച്ചതുമായി ബന്ധപ്പെട്ട ആറ് കേസുകളും രജിസ്റ്റര്‍ ചെയ്തു. റമദാന്‍ മാസത്തിലെ അവസാന വാരത്തിലെ ഗതാഗത സാഹചര്യം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ ട്രാഫിക് ഓപ്പറേഷന്‍സ് സെക്ടര്‍ എല്ലാ സര്‍ക്കുലര്‍ മെയിന്‍, എക്സ്പ്രസ് വേ, എക്സ്റ്റേണല്‍ റോഡുകള്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു സംയോജിത ട്രാഫിക് സുരക്ഷാ പദ്ധതി രൂപീകരിച്ചിരുന്നതായി ജനറല്‍ ട്രാഫിക് വിഭാഗത്തിലവെ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് ട്രാഫിക് അവയര്‍നെസ് വകുപ്പ് ഉദ്യോഗസ്ഥനായ ലെഫ്. കേണല്‍ അബ്ദുല്ല ബു ഹസ്സന്‍ പറഞ്ഞു.130 വാഹനങ്ങള്‍ പിടിച്ചെടുത്തു. പ്രായപൂര്‍ത്തിയാകാതെ വാഹനം ഓടിച്ചതിന് 23 ജുവനൈലുകളാണ് അറസ്റ്റിലായത്.

Top